logo
add image
നോര്‍ത്ത് അമേരിക്കന്‍ ശാരോന്‍ ഫെല്ലോഷിപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് ജൂലൈ 17 മുതല്‍

നോര്‍ത്ത് അമേരിക്കന്‍ ശാരോന്‍ ഫെല്ലോഷിപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് ജൂലൈ 17 മുതല്‍

 

ഡാളസ്. ശാരോന്‍ ഫെല്ലോഷിപ്പിന്റെ നോര്‍ത്ത് അമേരിക്കന്‍  സഭകളുടെ 17#ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ തീയതികളില്‍ നടക്കും. ഡാളസിലെ പ്ലേനോ ഗ്രാന്റ് സെന്ററിലാണ് കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റര്‍മാരായ സിസില്‍ മാത്യു, പ്രിന്‍സ് തോമസ് റാന്നി, ഇലായ് ബോണില്ല, സിസ്റ്റര്‍ റാണി മാത്യുസ് മായാലില്‍ എന്നിവരെക്കൂടാതെ മറ്റു ദൈവദാസന്‍മാരും വചനശുശ്രൂഷ നിര്‍വഹിക്കും. ഞങ്ങളോ ക്രൂശിക്കപ്പെട്ട് ക്രിസ്തുവിന്‍ പ്രസംഗിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 
   അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്നതിനാല്‍ മികച്ച താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നു. പാസ്റ്റര്‍ ജോസഫ് ടി ജോസഫ്, ഇവാ. ജയ് ജോണ്‍, റോയി കുര്യന്‍, ജെഫ് വര്‍ഗീസ്, ബെഞ്ചമിന്‍ ജോസഫ്, ലീ റോയി സജി, പാസ്റ്റര്‍ വില്‍സണ്‍ ജോര്‍ജ്ജ്, മെര്‍ലിന്‍ ഡാനിയേല്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നു. 
 

RELATED STORIES

Top