logo
add image
 ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുകെ നാഷണല്‍ കോണ്‍ഫറന്‍സ് 

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുകെ നാഷണല്‍ കോണ്‍ഫറന്‍സ് 

 

പൂള്‍. യുകെ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 2, 3 തീയതികളില്‍ (സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂള്‍, ഡാലേ വാലി റോഡ്, പൂള്‍ )നടക്കും. മാര്‍ച്ച് 2 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകീട്ട് 8:30 വരെയും 3 ഞായറാഴ്ച രാവിലെ 9:00 മുതല്‍ 1:00 വരെയുമാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. സമ്പന്നതയുടെ വ്യാഖ്യാനം, പുതിയ നിയമസഭയുടെ വെല്ലുവിളികള്‍ എന്നതാണ് ചിന്താവിഷയം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യു കെ റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ ജെയിംസ് സാമുവേല്‍, നാഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും.  ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ ജോണ്‍ തോമസ്, സുവിശേഷകനായ സാജു മാത്യു എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും. ശാരോന്‍ നാഷണല്‍ കൊയര്‍ ഗാനങ്ങളാലപിക്കും. 
 

RELATED STORIES

Top