logo
add image
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്

ന്യൂഡല്‍ഹി. കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്. നൗഷേര, അഖ്‌നൂര്‍ മേഖലകളിലാണ് വെടിവെയ്പ്പുണ്ടായത്. ജമ്മുവിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. നിയന്ത്രണരേഖയോടു ചേര്‍ന്ന് ജനവാസ മേഖല ലക്ഷ്യം വച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യാ പാക് ബന്ധം വഷളായിരിക്കുകയാണ്. ആക്രമണങ്ങളില്‍ അഞ്ചു പാക് സൈനീകര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ അഞ്ചു സൈനീക പോസ്റ്ററുകള്‍ തകര്‍ത്തു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. പ്രതിരോധ സംവിധാനവുമായി അതിര്‍ത്തിയില്‍ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ട്. 
   ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബലാക്കോട്ട് ആക്രമണത്തെ പാകിസ്ഥാനു മേലുള്ള ഇന്ത്യയുടെ ഏകപക്ഷീയ ആക്രമണമെന്ന് പാകിസ്ഥാന്‍ ഉന്നതതല യോഗം വിലയിരുത്തി. ഇന്നു ചേരുന്ന പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തില്‍  വിശദീകരണം നല്‍കുന്നതിനായി സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. 
   
 

RELATED STORIES

Top