logo
add image
ഇന്റര്‍നെറ്റ് ഉപയോഗം; കുട്ടികള്‍ക്ക് സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോളുമായി കൈറ്റ്

ഇന്റര്‍നെറ്റ് ഉപയോഗം; കുട്ടികള്‍ക്ക് സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോളുമായി കൈറ്റ്

 

തിരുവനന്തപുരം. ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും കൈകാര്യം ചെയ്യുന്ന കുട്ടികള്‍ക്ക് സേഫ്റ്റി പ്രോട്ടോക്കോളുമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്)രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്കും മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളാണ് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്നത്. 
സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. 
ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പായി അവ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണോ എന്ന് ഉറപ്പു വരുത്തണം. 
പൊതുവായ ഇടങ്ങളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വ്യക്തികളുടെ വിവരങ്ങളോ ചിത്രങ്ങളോ സൂക്ഷിക്കാന്‍ പാടില്ല. 
മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയവ അപരിചിതരെ ഏല്‍പ്പിക്കുന്നത് ഉചിതമല്ല. 
വ്യക്തിവിവരങ്ങള്‍ ഒരിക്കലും പരിചയമില്ലാത്തവര്‍ക്ക് കൈമാറരുത്. 
ഓണ്‍ലൈന്‍ ഗെയിമിംഗുകളില്‍ ആവശ്യപ്പെടുന്ന ചലഞ്ചുകള്‍ ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രോട്ടോക്കോളില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്‌കൂളുകളില്‍ വര്‍ഷം തോറും സൈബര്‍ സേഫ്റ്റി ഓഡിറ്റ് നടത്തണം. സുരക്ഷിതമായ പാസ്‌വേര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികളും  സ്വീകരിക്കേണ്ടത് അനിവാര്യമാണ്.  

RELATED STORIES

Top