logo
add image
ഒരു മിഗ് 21 പോര്‍വിമാനം നഷ്ടമായി സ്ഥിരീകരിച്ച് ഇന്ത്യ

ഒരു മിഗ് 21 പോര്‍വിമാനം നഷ്ടമായി സ്ഥിരീകരിച്ച് ഇന്ത്യ


ശ്രീനഗര്‍: ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ കടന്നുകയറ്റം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങള്‍ രജൗറി ജില്ലയിലെ നൗഷേര സെക്ടറില്‍ പ്രവേശിച്ചു.
തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയി പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്. അതിനിടെ, പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക്
സൈനിക മേജര്‍ ജനറല്‍ എ. ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ തന അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍ വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇതില്‍നിന്ന് ഒരാള്‍ പാരച്ചട്ടില്‍ രക്ഷപെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, വ്യോമാതിര്‍ത്തി കടന്ന പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്


 

 

 

RELATED STORIES

Top