logo
add image
പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണം ഹൈക്കോടതിയുടെ അന്ത്യശാസനം

പൊതുസ്ഥലത്തെ പരസ്യബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണം ഹൈക്കോടതിയുടെ അന്ത്യശാസനം


കൊച്ചി •അനധികൃത ബോര്‍ഡുകള്‍ 10 ദിവസത്തിനു ശേഷവും നീക്കിയിട്ടില്ലെങ്കില്‍ സെക്രട്ടറി. ഫീല്‍ഡ് സ്‌നോഫുമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും മുന്‍ ഉത്തരവില്‍ പറഞ്ഞപകാരം പിഴയും പരസ്യനിരക്കും നല്‍കാന്‍ ബാധ്യതയുണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ലക്‌സ് പരസ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും ബാനറുകളും കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം നല്‍കി. 10 ദിവസത്തിനു ശേഷം ജില്ലാ കലക്ടര്‍ പരിശോധന നടത്തി, സെക്രട്ടറി ഫീല്‍ഡ് സ്റ്റാഫുമാരെ ഉത്തരവാദികളാക്കി നടപടിയാരംഭിക്കണമെന്നും നിര്‍ദേശിച്ചു.ബഹ്മപുരത്തു പ്ലാസ്ട്രിക്റ്റാലിന്യ കൂനയ്ക്ക് തീപിടിച്ചത് കേരളം എങ്ങോട്ടു പോകുന്നുവെന്നതിന്റെ സൂചനയാണെന്നു വാദത്തിനിടെ കോടതി പറഞ്ഞു. അനധികൃത ഫ്‌ലക്‌സ് പരസ്യ ബോര്‍ഡുകള്‍ നീക്കാനുള്ള അവസാന തീയതിയായി 2018 നവംബര്‍ 30 നിശ്ചയിച്ചിട്ടും അനധികൃത ബോര്‍ഡുകള്‍ തുടരുന്നതു വന്‍ദുരന്തമാണെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തി. പത്തോളം ഇടക്കാല ഉത്തരവുകളും സര്‍ക്കാര്‍ ഉത്തരവുകളുമുണ്ടായിട്ടും എല്ലാം അവഗണിക്കപ്പെടുന്നു. ഇനിയും ഇടപെട്ടില്ലെങ്കില്‍ ഈ വിപത്ത് നിയന്ത്രിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നടപടികള്‍ക്ക് ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ പറയുന്നു. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നടപടിക്കു മുതിരുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുള്ളതായി ആക്ഷേപമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്കു ഭയരഹിതമായി നടപടിയെടുക്കാന്‍ വേണ്ട സാഹചര്യമൊരുക്കണമെന്നു കോടതി പറഞ്ഞു.


 

 

 

RELATED STORIES

Top