logo
add image
യു എ ഇയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി

യു എ ഇയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി

യുഎഇ. യു എ ഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് നടത്തിവന്നിരുന്ന വിമാനസര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ഇന്ത്യാ പാക് ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ വിമാനത്താവളങ്ങള്‍ അടച്ച പശ്ചാത്തലത്തിലാണ് നടപടി. സ്ത്രീകളും കുട്ടികളും വിസ റദ്ദാക്കി മടങ്ങിയവരുമുള്‍പ്പെടെയാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സന്ദര്‍ശക വീസയിലെത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. 
   പാകിസ്ഥാനില്‍ നിന്ന് യു എ ഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു പോകാന്‍ യാത്ര പുറപ്പെട്ടവരും വീടുകളിലേക്കു മടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ  സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് അറിയിപ്പു ലഭിച്ചാല്‍ മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളുവെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി. 

RELATED STORIES

Top