logo
add image
എ യു പി സി ഏഴാമത് ദേശീയ സമ്മേളനത്തിന് വേദിയായി ബ്രിസ്ബണ്‍

എ യു പി സി ഏഴാമത് ദേശീയ സമ്മേളനത്തിന് വേദിയായി ബ്രിസ്ബണ്‍

ബ്രിസ്ബണ്‍. ആസ്‌ത്രേലിയയിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഘടനയായ ആസ്‌ത്രേലിയ യുണൈറ്റഡ് പെന്തക്കോസ്ത് ചര്‍ച്ച് (എ യു പി സി) ഏഴാമത് ദേശീയ സമ്മേളനം ബ്രിസ്ബണ്‍ ആസ്പ്ലി സ്റ്റേറ്റ് ഹൈസ്‌കൂളില്‍ നടക്കും. ജൂലൈ 11 മുതല്‍ 14 വരെയാണ് മീറ്റിംഗുകള്‍ നടക്കുന്നത്. പാസ്റ്റര്‍മാരായ ഷാജി ദാനിയേല്‍, അനീഷ് ഏലപ്പാറ എന്നിവര്‍ വിവിധ സെക്ഷനുകളിലായി ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍മാരായ സാജന്‍ കുരുവിള, ജെസ്‌വിന്‍ മാത്യൂസ്, മാത്യു തര്യന്‍, റോയ് സാമുവേല്‍, ഏബ്രഹാം വര്‍ഗീസ്, ജെയിംസ് ജോണ്‍, പ്രസാദ് പത്രോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.  ഡോ ബ്ലെസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ എ യു പി സി കൊയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. 14 ഞായറാഴ്ച സംയുക്ത സഭായോഗം ഉണ്ടായിരിക്കുന്നതാണ്. 

RELATED STORIES

Top