logo
add image
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കുമളി കണ്‍വന്‍ഷന്‍

ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ കുമളി കണ്‍വന്‍ഷന്‍

കുമളി. ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ(ചഠഇ) കുമളി കണ്‍വന്‍ഷനും സംഗീത സന്ധ്യയും പവര്‍ കോണ്‍ഫറന്‍സും 2019 ഏപ്രില്‍ 4,5,6,7 തീയതികളില്‍ നടക്കും. വചനമൊഴി 2019 എന്ന പേരില്‍ കുമളി പെരിയാര്‍ ഹോസ്പിറ്റല്‍ അങ്കണത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 5:30 മുതല്‍ 9:00 വരെയാണ് യോഗങ്ങള്‍. റവ. ജോണ്‍ ടൈറ്റസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ബി വര്‍ഗീസ്, റവ. കെ.ജെ മാത്യു, റവ. പി.സി ചെറിയാന്‍ എന്നിവര്‍ മുഖ്യപ്രസംഗകരായിരിക്കും. പ്രശസ്തനായ ഗായകന്‍ പാസ്റ്റര്‍ തഞ്ചാവൂര്‍ വില്യംസ് ഗാനങ്ങള്‍ ആലപിക്കും . രാവിലെ 10 മുതല്‍ 2 വരെ നടക്കുന്ന പവര്‍ കോണ്‍ഫറന്‍സിന് പാസ്റ്റര്‍ ബിജോ മാത്യു നേതൃത്വം നല്‍കും. 

RELATED STORIES

Top