logo
add image
തൊഴിലാളികള്‍ വെയിലത്തു വാടാതിരിക്കാന്‍ വിശ്രമസമയം ഇപ്പോള്‍ ഇതാണ്....

തൊഴിലാളികള്‍ വെയിലത്തു വാടാതിരിക്കാന്‍ വിശ്രമസമയം ഇപ്പോള്‍ ഇതാണ്....

തിരുവനന്തപുരം. വേനല്‍ കടുത്തു തുടങ്ങിയ സാഹചര്യത്തില്‍ പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമ സമയം മാറ്റിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 30 വരെ ഇത്തരത്തില്‍ തുടരണം. കനത്ത ചൂടില്‍ സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു തീരൂമാനം എടുത്തത്. സ്വകാര്യ തൊഴിലിടങ്ങളിലും പൊതു തൊഴില്‍ മേഖലകളിലും ഇത് നടപ്പാക്കണം. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളിലും റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ പണികള്‍ നടക്കുന്നയിടങ്ങളിലുമായിരിക്കും സ്‌ക്വാഡ് പരിശോധന നടത്തുക. ഏതെങ്കിലും തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ തൊഴിലുടമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. 
    ജോലി ചെയ്യുന്നതിന് തൊഴിലാളിയ്ക്കു സമ്മതമാണെങ്കില്‍ പോലും അതിന് തൊഴിലുടമ തയാറാകരുതെന്നും കഠിനമായ വെയില്‍ സമയത്ത് നിര്‍ബന്ധമായി വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രാവിലെ 7നും വൈകീട്ട് 7നും ഇടയിലായി നഷ്ടപ്പെടുന്ന ജോലി സമയം വീതിച്ചെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. 
   
 

RELATED STORIES

Top