logo
add image
കരാര്‍ ലംഘിച്ച് വീണ്ടും വെടിവെയ്പ്പ്; മൂന്നു മരണം.

കരാര്‍ ലംഘിച്ച് വീണ്ടും വെടിവെയ്പ്പ്; മൂന്നു മരണം.

ജമ്മു. വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാകിസ്ഥാന്‍. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചത്. റുബാന കൗസര്‍, മകന്‍ ഫസാന്‍, ഒമ്പതു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. റുബാനയുടെ ഭര്‍ത്താവിന് പരിക്കേറ്റു. കഴിഞ്ഞ എട്ടു ദിവസമായി നിരന്തരം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.  കഴിഞ്ഞ ആഴ്ച മാത്രം 60 തവണ പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചു. ജനവാസ കേന്ദ്രങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രത്യാക്രമണവും നടത്തിവരികയാണ്. 
 

RELATED STORIES

Top