logo
add image
ഷെറിന്റെ മരണം; സിനി മാത്യുസിനെ കുറ്റവിമുക്തയാക്കി അമേരിക്ക

ഷെറിന്റെ മരണം; സിനി മാത്യുസിനെ കുറ്റവിമുക്തയാക്കി അമേരിക്ക

ഡാളസ്. മൂന്നര വയസ്സുകാരിയായ ഷെറിന്റെ ദുരൂഹമരണത്തില്‍ അറസ്റ്റിലായിരുന്ന വളര്‍ത്തമ്മ സിനിയെ അമേരിക്ക കുറ്റവിമുക്തയാക്കി. തെളിവുകളുടെ അഭാവത്തിലാണ് സിനിയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം ഒഴിവാക്കിയത്. കുട്ടിക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കിയില്ല എന്ന കുറ്റമായിരുന്നു സിനിയുടെ മേല്‍ ഉണ്ടായിരുന്നത്. മാത്രമല്ല, ഷെറിന്റെ ശരീരത്തില്‍ മുറിവുണങ്ങിയ പാടുകളും ഒടിവുകളും കണ്ടെത്തിയിരുന്നു. കാണാതാകുന്നതിന്റെ തലേന്ന് കുട്ടിയെ തനിച്ചാക്കി റസ്റ്ററന്റില്‍ പോയതിനും സിനിയുടെ പേരില്‍ കുറ്റം ആരോപിച്ചിരുന്നു.ഡാളസിലുള്ള കൗണ്ടി ജയിലിലായിരുന്നു സിനി കഴിഞ്ഞിരുന്നത്. 2017 ഒക്‌ടോബര്‍ 22 നാണ് ഷെറിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്ന് പൊലീസിന് ലഭിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സിനിയും ഭര്‍ത്താവ് വെസ്ലിയും അറസ്റ്റിലായി. ബീഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ വെസ്ലി സിനി ദമ്പതികള്‍ ദത്തെടുത്തത്. 
 

RELATED STORIES

Top