logo
add image
സൂര്യന്‍ കലിപ്പിലാണ്

സൂര്യന്‍ കലിപ്പിലാണ്

തിരുവനന്തപുരം. കേരളത്തില്‍ ചൂടു കൂടുമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. ഫെബ്രുവരിയില്‍ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ 2 മുതല്‍ 8 ഡിഗ്രിവരെ താപനില ഉയരുമെന്ന മുന്നറിയിപ്പാണ് അതോറിറ്റി നല്‍കുന്നത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലകളിലായിരിക്കും താപനില ഏറ്റവുമധികം ഉയരുന്നത്. 
  സൂര്യാഘാതം ഒഴിവാക്കാനായി ദുരന്ത നിവാരണ സേന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 
രാവിലെ 11 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം
ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയുന്നതിന് യാത്രകളിലും ജോലിസ്ഥലങ്ങളിലും കയ്യില്‍ വെള്ളം കരുതുക. 
പരമാവധി ശുദ്ധജലം കുടിക്കുക. 
അയഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
ദുരന്ത നിവാരണ അതോറിറ്റിയ്ക്കു പുറമേ ആരോഗ്യ, തൊഴില്‍ വകുപ്പുകളുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുക
    ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൂര്യാഘാതം ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.

                                              

RELATED STORIES

Top