logo
add image
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്‍മുറക്കാര്‍ക്ക് മീഡിയ അക്കാദമിയുടെ ആദരം

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്‍മുറക്കാര്‍ക്ക് മീഡിയ അക്കാദമിയുടെ ആദരം

തലശ്ശേരി. മലയാളത്തില്‍ ആദ്യമായി വാര്‍ത്താ ദിനപത്രം ആരംഭിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്‍തലമുറക്കാര്‍ക്ക് മീഡിയ അക്കാദമിയുടെ ആദരം. തങ്ങളുടെ മുത്തച്ഛന്റെ അതേ പാതയിലൂടെ പ്രവര്‍ത്തനം നടത്തുന്ന മൂന്നാം തലമുറക്കാരായ ക്രിസ്റ്റഫ്  മീഖായേല്‍, ആന്റിജെ എന്നിവര്‍ക്കാണ് ആദരം ലഭിച്ചത്. മീഡിയ അക്കാദമിയുടെ ചരിത്രയാത്രയുടെ ഭാഗമായി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ നടന്ന പരിപാടിയിലായിരുന്നു ചടങ്ങ്. ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ പള്ളി ഹാളില്‍ നടന്ന സമാപന സമ്മേളനം പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 
    തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തില്‍ നിന്ന് ഫെബ്രുവരി 22 ന് ആരംഭിച്ച  മാധ്യമചരിത്രയാത്ര വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇല്ലിക്കുന്നിലെ ബംഗ്ലാവില്‍ സമാപിച്ചത്. 

 

RELATED STORIES

Top