logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
കാഴ്ചവൈകല്യമുള്ളവര്‍ക്കായി ബ്രെയ്‌ലി ലാപ്‌ടോപ്പ് ഒരുങ്ങുന്നു; പിന്നില്‍ ഇവര്‍

കാഴ്ചവൈകല്യമുള്ളവര്‍ക്കായി ബ്രെയ്‌ലി ലാപ്‌ടോപ്പ് ഒരുങ്ങുന്നു; പിന്നില്‍ ഇവര്‍

ന്യൂഡല്‍ഹി. കാഴ്ച വൈകല്യം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ബ്രെയ്‌ലി ലാപ്‌ടോപ് ഒരുക്കി വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി  ഐ ഐ ടിയിലെ ഗവേഷകവിദ്യാര്‍ത്ഥികളായ പുല്‍കിത് സപ്ര, സുമന്‍ മുരളീകൃഷ്ണന്‍ എന്നിവരാണ് ഇന്ത്യയില്‍ ആദ്യമായി ഡോട്ട്ബുക്ക് എന്ന ബ്രെയിലി ലാപ്‌ടോപ് രൂപകല്‍പ്പന ചെയ്തത്. ബ്രെയിലി ഡിസ്‌പ്ലേ ടച്ച്പാഡാണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ  അനായാസം ഉപയോഗിക്കാന്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് സഹായകമാകുന്നതാണ് ഡോട്ട്ബുക്ക്. 
   അമേരിക്കയില്‍ ബ്രെയിലി ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് വില താങ്ങാനാകുമായിരുന്നില്ല. എന്നാല്‍ ഡോട്ട്ബുക്കിന് 40ക്യു മോഡലിന് 60000 രൂപയും 20പി മോഡലിന് 40000 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കൂടുതലാളുകളിലേക്ക് ഡോട്ട്ബുക്ക് എത്തുന്നതോടെ വിദ്യഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും കാഴ്ച വൈകല്യമുള്ളവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഒരു പരിധി വരെ നേരിടാനാകും. സാധാരണ പോലെ തന്നേ ക്വുവേര്‍ട്ടി കീപാഡാണ് ഡോട്ട്ബുക്കിലും ഉപയോഗിച്ചിരിക്കുന്നത്. ഇ മെയില്‍, ബ്രൗസര്‍, കാല്‍കുലേറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

RELATED STORIES

Top