logo
add image
സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

സൗദി. സൗദിയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാക്കി. മാര്‍ച്ച് 1 മുതല്‍ പദ്ധതി നിലവില്‍ വന്നു. റിയാദ് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനായിരിക്കും സ്വീകരിക്കുക. സംവിധാനം നിലവില്‍ വരുന്നതോടെ നിലവിലുള്ള രീതിയില്‍ അപേക്ഷ സ്വീകരിക്കുന്നത് അവസാനിക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നത്. 
    സൗദിയിലെ പ്രവാസി ഇന്ത്യക്കാര്‍   വേേു:െ//ലായമ്യൈ.ുമുൈീൃശേിറശമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താം. പണമടയ്ക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനാകും. നിലവില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയവയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. എല്ലാ സേവനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതിനായി പ്രത്യേകം അപേക്ഷാഫോമുകളുണ്ട്. 
 

RELATED STORIES

Top