logo
add image
ചൂടു കടുക്കുന്നു;  കുടിക്കാം ഉപ്പിട്ട നാരങ്ങാവെള്ളം

ചൂടു കടുക്കുന്നു;  കുടിക്കാം ഉപ്പിട്ട നാരങ്ങാവെള്ളം

പകലും രാത്രിയും ഒരു പോലെ കൊടും ചൂട്.. വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്...മുന്‍കരുതലുകള്‍...മലയാളിയുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്. നമുക്കും മാറുന്ന കാലാവസ്ഥയനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാം. ചൂട് കനക്കുന്നതോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ ശരീരത്തില്‍ ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടാകാം.  ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതെ കാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി ഉപ്പിട്ട നാരങ്ങാവെള്ളമാണ് ഏറ്റവും അനുയോജ്യം. 
   നമ്മുടെ ശരീരത്തില്‍ വിയര്‍പ്പിനൊപ്പം സോഡിയം, ക്ലോറൈഡ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള ലവണങ്ങളും നഷ്ടപ്പെട്ടു പോകാനിടയുണ്ട്. ഈ അവസ്ഥയെ സാധാരണഗതിയിലേക്ക് എത്തിക്കുന്നതിന്  ഉപ്പ് സഹായിക്കും. മനുഷ്യശരീരത്തില്‍ ഉപ്പിന്റെ ജോലി നിസ്സാരമല്ല. കോശങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും രൂപം നിലനിര്‍ത്തുന്നതിനും ഉപ്പ് കൂടിയേ തീരു. കൂടാതെ മസിലുകളുടെ പ്രവര്‍ത്തനങ്ങള്‍, നാഡികളുടെ ഉത്തേജനം എന്നിവയ്ക്കും ഉപ്പ് അനിവാര്യമാണ്. അതിനാലാണ് വേനല്‍ക്കാലത്ത് ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നതിനെ വിദഗ്ദര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. 
   ആരോഗ്യവാനായ ഒരു വ്യക്തി ദിവസം മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. നാരങ്ങാവെള്ളത്തിനു പുറമേ കഞ്ഞിവെള്ളവും മോരും വെള്ളവും ആകാം. ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടാവുകയാണെങ്കില്‍ നാരങ്ങാവെള്ളം അത്യുത്തമമാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. 
 

RELATED STORIES

Top