logo
add image
ശാരോന്‍ ഫെല്ലോഷിപ്പിന്റെ പുത്രികാസംഘടനയായ സിഇഎം ന് പുതിയ സാരഥികള്‍; വിരമിച്ച പ്രവര്‍ത്തകര്‍ക്ക് ആദരം

ശാരോന്‍ ഫെല്ലോഷിപ്പിന്റെ പുത്രികാസംഘടനയായ സിഇഎം ന് പുതിയ സാരഥികള്‍; വിരമിച്ച പ്രവര്‍ത്തകര്‍ക്ക് ആദരം

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന് പുതിയ സാരഥികള്‍. മാര്‍ച്ച് 4ന് തിരുവല്ല ശാരോനില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. 2019-2021 വര്‍ഷത്തേക്കുള്ള ഭരണസമിതിയില്‍ സി ഇ എം പ്രസിഡന്റായി പാസ്റ്റര്‍ സോവി മാത്യു, ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജോമോന്‍ ജോസഫ് എന്നിവര്‍ ചുമതലയേറ്റു. ഉപാധ്യക്ഷന്മാരായി പാസ്റ്റര്‍മാരായ ബിനു ഏബ്രഹാം, രാജീവ് ജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സുവിശേഷകന്‍ എബി ബേബി (ട്രഷറാര്‍), പാസ്റ്റര്‍ സാംകുട്ടി ജോണ്‍ (ജോയിന്റ് ട്രഷറാര്‍), അജിത് ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി), സാംസണ്‍ തോമസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ സജു മാവേലിക്കര (മീഡിയ), ബിജു സി നൈനാന്‍ (പബ്ലിസിറ്റി), പാസ്റ്റര്‍ സിജി ജോണ്‍സണ്‍ (താലന്ത് പരിശോധന), പാസ്റ്റര്‍ ജോസ് ജോര്‍ജ്ജ് (സാഹിത്യം), പാസ്റ്റര്‍ ഹാബേല്‍ ജി എന്നിവരാണ് മറ്റു ഭാരവാഹികള്‍. 
   തെരഞ്ഞെടുപ്പു യോഗത്തില്‍ സി ഇ എം എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വിരമിച്ച പാസ്റ്റര്‍മാരായ ഫിലിപ്പ് ഏബ്രഹാം, ബിജു ജോസഫ്, ജോസ് ജി എന്നിവരെ ആദരിച്ചു.  ദീര്‍ഘ വര്‍ഷങ്ങള്‍ ഈ ദൈവദാസന്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ജനറല്‍ കമ്മിറ്റി ഇവര്‍ക്ക് ആദരം നല്‍കിയത്. 
 

RELATED STORIES

Top