logo
add image
ബംഗാളില്‍ സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കേണ്ടെന്ന് സി പി എം - കോണ്‍ഗ്രസ് ധാരണ.

ബംഗാളില്‍ സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കേണ്ടെന്ന് സി പി എം - കോണ്‍ഗ്രസ് ധാരണ.

ബംഗാള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബംഗാളിലെ സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന് നിലപാടുമായി സി പി എമ്മും കോണ്‍ഗ്രസും. സിപി എമ്മാണ് കോണ്‍ഗ്രസിനു മുമ്പില്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചത്. ഏകകണ്ഠമായ തീരുമാനമല്ലെങ്കിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. ബിജെപി, തൃണമൂല്‍ എന്നീ എതിരാളികളെ നിരാകരിക്കണമെന്ന് സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിനാണ് ബംഗാളില്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്. 
    സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്രം ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയതും ഇത്തരമൊരു തീരുമാനം എടുത്തതും. നിലവില്‍ സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ച, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലെ സീറ്റുകള്‍ വിട്ടുകൊടുക്കരുതെന്ന കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായപ്രകാരമാണ് സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കേണ്ടെന്ന ധാരണയുമായി മുന്നോട്ടു പോകുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി വ്യക്തമാക്കി. 
 
 

RELATED STORIES

Top