logo
add image
Breaking News
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുകെ നാഷണല്‍ കോണ്‍ഫറന്‍സിന് അനുഗ്രഹസമാപ്തി

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുകെ നാഷണല്‍ കോണ്‍ഫറന്‍സിന് അനുഗ്രഹസമാപ്തി

പൂള്‍. യുകെ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 2, 3 തീയതികളില്‍ (സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂള്‍, ഡാലേ വാലി റോഡ്, പൂള്‍ )അനുഗ്രഹീതമായി നടത്തപ്പെട്ടു. മാര്‍ച്ച് 2 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകീട്ട് 8:30 വരെയും 3 ഞായറാഴ്ച രാവിലെ 9:00 മുതല്‍ 1:00 വരെയുമാണ് മീറ്റിംഗ് ക്രമീകരിച്ചിരുന്നത്. സമ്പന്നതയുടെ വ്യാഖ്യാനം, പുതിയ നിയമസഭയുടെ വെല്ലുവിളികള്‍ എന്നതായിരുന്നു ചിന്താവിഷയം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യു കെ റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ ജെയിംസ് സാമുവേല്‍, നാഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.  ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ ജോണ്‍ തോമസ്, സുവിശേഷകനായ സാജു മാത്യു എന്നിവര്‍ ദൈവവചനം ശുശ്രൂഷിച്ചു. 
    കോണ്‍ഫറന്‍സ് ആദ്യാവസാനം ഭംഗിയായാണ് നടത്തപ്പെട്ടത്. അടുക്കും ചിട്ടയും സമയക്ലിപ്തതയും കോണ്‍ഫറന്‍സിലുടനീളം പാലിച്ചത് പ്രശംസനീയമായി. വിവിധ ഇടങ്ങളില്‍ നിന്ന് വിശ്വാസികളും ദൈവദാസന്മാരും വന്ന് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. യുകെയില്‍ ശാരോന്‍ ഫെല്ലോഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകുമെന്ന പാസ്റ്റര്‍ ജോണ്‍ തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.  
 

RELATED STORIES

Top