logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
അതിവേഗം പ്രിന്റ് ചെയ്‌തെടുക്കാം  ചര്‍മ്മവും

അതിവേഗം പ്രിന്റ് ചെയ്‌തെടുക്കാം  ചര്‍മ്മവും

യു എസ്. വളരെ പെട്ടെന്ന് പാളികളായി ചര്‍മ്മം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി യു എസിലെ ഒരുപറ്റം ഗവേഷകര്‍. യു എസിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീജനറേറ്റീവ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് രോഗിയുടെ സ്വന്തം കോശങ്ങളില്‍ നിന്ന് ചര്‍മ്മം വികസിപ്പിച്ചെടുക്കുന്ന ബയോപ്രിന്ററാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബയോപ്രിന്ററുപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ചര്‍മ്മം മുറിവിന്റെ മുകളില്‍ വയ്ക്കുമ്പോള്‍ അത് ശരീരത്തില്‍ ഇഴുകിച്ചേരുന്നു. മുറിവുണങ്ങാന്‍ പ്രയാസമുള്ള പ്രമേഹം പോലെയുള്ള രോഗികള്‍ക്കും മറ്റും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടുപിടുത്തം. പ്രിന്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌കാനിങ് സംവിധാനമുപയോഗിച്ച് മുറിവുകള്‍ മനസ്സിലാക്കി എവിടെയാണ് കോശങ്ങള്‍ ് നല്‍കേണ്ടതെന്ന് തീരുമാനിച്ച് ചര്‍മ്മം പ്രിന്റ് ചെയ്യുന്ന രീതിയാണ് നിലവില്‍ ഉള്ളത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചര്‍മ്മം സാധാരണ ചര്‍മ്മത്തിന്റെ അതേ രൂപത്തിലുള്ളതായിരിക്കും. 
   നിലവില്‍ ചെയ്തുവരുന്ന സ്‌കിന്‍ഗ്രാഫ്റ്റിങ് എന്ന ചികില്‍സാരീതിയ്ക്ക് ചെലവു കൂടുതലും വേദനയുള്ളതുമാണ്. എന്നാല്‍ പുതിയ കണ്ടുപിടിത്തം സ്‌കിന്‍ഗ്രാഫ്റ്റിങിന് ബദലാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബയോപ്രിന്റര്‍ സംവിധാനം നീക്കാന്‍ സാധിക്കുന്നതായതുകൊണ്ട് അപകടവും മറ്റും നടക്കുന്ന സ്ഥലത്തെത്തി ചികില്‍സ നല്‍കുന്നതിന് സാധിക്കും. ശരീരകോശങ്ങളായ എപിഡെര്‍മല്‍ കെറാറ്റിനോസൈറ്റ്‌സ്, ഡെര്‍മല്‍ ഫിബ്രോബ്ലാസ്റ്റ് എന്നിവ ജെല്‍ രൂപത്തിലുള്ള ഒരു രാസവസ്തുവില്‍ രാസവസ്തുവില്‍ ലയിപ്പിച്ച ശേഷം ബയോപ്രിന്ററിലേക്ക് നല്‍കിയാണ് ചര്‍മ്മം രൂപപ്പെടുത്തുന്നത്. പുതിയ ബയോപ്രിന്ററിന്റെ പ്രവര്‍ത്തനം മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. 
   
 

RELATED STORIES

Top