logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
വരുവാനുള്ള സ്വസ്ഥത

വരുവാനുള്ള സ്വസ്ഥത

 നിത്യേനയുള്ള സംഭവങ്ങള്‍ വാര്‍ത്തകളില്‍ കൂടി അറിയുമ്പോള്‍ ഇത് ദുഷ്‌കാലം എന്നു ചിന്തിക്കുവാന്‍ മനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിക്കും ഇടയാകും. ഇങ്ങനെ ചിന്തിക്കാന്‍ പ്രത്യേക ആത്മപ്രകാശനം വേണം എന്ന് തോന്നുന്നില്ല. എന്നാല്‍ ഈ കാലത്തിന്റെ ഒരു ഭാഗമായി തുടരാതെ വ്യത്യസ്തമായ വഴിയില്‍ കൂടി സ്വര്‍ഗ്ഗീയ ലക്ഷ്യം സാധ്യമാക്കാന്‍ ആത്മപ്രകാശനവും ആത്മശക്തിയും ഉണ്ടായാല്‍ മാത്രമേ സാധിക്കൂ. പരിശുദ്ധാത്മാവില്‍ പൗലോസ് അപ്പോസ്‌തോലന്‍ തന്റെ ലേഖനത്തില്‍ ഇതിനെ സാക്ഷീകരിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ, ശാസ്ത്രീയ, സാമൂഹിക തലങ്ങളില്‍ നിന്നുമുള്ള ഇടപെടലുകള്‍ കൊണ്ട് ഒട്ടൊരു മെച്ചം ലഭിക്കും എന്ന പ്രതീക്ഷകള്‍ തുടരേണ്ട എന്ന് ചിന്തിക്കുവാന്‍ കഴിവുള്ളവര്‍ മുമ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സൃഷ്ടിതാവ്., പടച്ചവന്‍ എന്നീ ക്രിയാത്മക പ്രവര്‍ത്തികളില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ ദൈവീകമായ ആറു ദിനങ്ങളില്‍ നിവര്‍ത്തിച്ചത് സത്യവേദപുസ്തകത്തിന്റെ ആദ്യതാളുകളില്‍ നാം കാണുന്നുണ്ട്. എല്ലാം ക്രമമായി ഭംഗിയായി സൃഷ്ടിച്ചതിനുശേഷം ദൈവത്തിന്റെ സ്വരൂപത്തില്‍ മെനയപ്പെട്ട മനുഷ്യന് ജീവന്‍ നല്‍കി. ദൈവത്തിനു പകരം പ്രവര്‍ത്തിക്കേണ്ടതിന് അധികാരം കൊടുത്തു. സൃഷ്ടിയില്‍ നിന്നും നിര്‍വൃതനായ ദൈവം ഏഴാം ദിവസം മനുഷ്യനുമായി സ്വസ്ഥമായ ഒരു ശബ്ബത്തനുഭവം വച്ചതായി നാം കാണുന്നു. ദൈവത്തിന്റെ ദിവസം മനുഷ്യന്റെ ആയിരം സംവത്സരം പോലെ എന്ന് മറ്റു വേദഭാഗങ്ങളില്‍ നിന്നും നമുക്കു സൂചന ലഭിക്കുന്നുണ്ട്. 
    ദൈവസംസര്‍ഗ്ഗത്തിനു തടസ്സം വരുത്തി കൊണ്ട് പിശാച് മനുഷ്യനില്‍ പാപത്തെ പ്രവേശിപ്പിക്കുന്നത് നാം പിന്നീടുള്ള അധ്യായങ്ങളില്‍ കാണുന്നുണ്ട്. സൃഷ്ടിയുടെ കര്‍മ്മത്തില്‍ ദൈവത്തിന് എങ്ങനെ പ്രവര്‍ത്തിക്കേണ്ടതായി വന്നോ അതിലുപരി മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം പ്രവര്‍ത്തിക്കേണ്ടതായി വന്നു എന്ന് വേദപുസ്തകം പഠിപ്പിച്ചു വരൂമ്പോള്‍ നാം മനസ്സിലാക്കുന്നു. ദൈവ സാന്നിധ്യത്തില്‍ നിന്നും മാറിയ മനുഷ്യന് തേജസ്സിന്റെ ആവരണം നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ ദൈവീക കൂട്ടായ്മയ്ക്ക് അടുത്തു വരുവാന്‍ തടസ്സമായി ഭയവും നാണവും അവനെ പിടിച്ചു എന്ന് നാം കാണുന്നു. മനസ്സാക്ഷിയുടെ സ്വാധീനത്തിലും മാനുഷീക അധികാരത്തിലും, വാഗ്ദത്തങ്ങളിലും, ന്യായപ്രമാണത്തിലും കൂടിയൊക്കെ മനുഷ്യനെ ദൈവത്തിന്റെ അടുക്കലേക്ക് തിരികെ കൊണ്ടുവരുവാന്‍ വഴികള്‍ ഒരുക്കപ്പെട്ടു എങ്കിലും അതൊക്കെ പൂര്‍ത്തീകരണത്തില്‍ എത്തിയില്ല. ഇവയുടെ ഒക്കെ പൂര്‍ണ്ണതയായി, ആകെത്തുകയായി ക്രിസ്തു വെളിപ്പെട്ടു. വിശ്വസിക്കുന്നവര്‍ക്കു വേണ്ടി ക്രിസ്തുവിലുള്ള രക്ഷയിലേക്കുള്ള പ്രവേശനം കൃപയാല്‍ സൗജന്യമായി നല്‍കപ്പെട്ടു. പാപത്തിന്റെയും ശാപത്തിന്റെയും രോഗങ്ങളുടെയും ഒക്കെ പരിഹാരം വിശ്വസിക്കുന്നവര്‍ക്കു വേണ്ടി നല്‍കുവാന്‍ നീതിമാനായ ദൈവം തന്റെ പുത്രനെ ഈ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ അയച്ച് മരണത്തിനു നല്‍കി. ഇവിടെയാണ് സൃഷ്ടിതാവ് എന്ന കര്‍മ്മ പ്രവര്‍ത്തിയില്‍ നിന്ന് മാറി തന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ വീണ്ടെടുപ്പില്‍ ദൈവം കാണിച്ച സ്‌നേഹത്തിന്റെ വലിപ്പം വെളിപ്പെടുത്തുന്നത്. സ്വന്ത കൈകൊണ്ട് മെനഞ്ഞ മനുഷ്യന്‍ തന്റെ വീഴ്ചയില്‍ തുടരുവാന്‍ അനുവദിക്കാതെ അവിടെ നിന്നും പിതാവിന്റെ അടുക്കലേക്ക് തിരികെ പ്രവേശിക്കേണ്ടതിനായി സ്വന്തപുത്രനെ ക്രൂശില്‍ ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. പാപത്തില്‍ തുടരുന്ന ഒരു വ്യക്തി അനുഭവിക്കേണ്ട ശിക്ഷയുടെയും ശാപത്തിന്റെയും വേദനയുടെയും നിന്ദയുടെയും പരിഹാസത്തിന്റെയും കാഠിന്യവും പാരമ്യവും ഒക്കെ ക്രൂശില്‍ നോക്കുമ്പോള്‍ നമുക്ക് കാണാവുന്നതാണ്. അനുസരണത്തിന്റെയും ത്യാഗത്തിന്റെയും സ്വയം ഇല്ലാതാകുന്നതിന്റെയും സൃഷ്ടിയോടുള്ള മഹാകാരുണ്യത്തിന്റെയും ദയയുടെയും മഹാസ്‌നേഹത്തിന്റെയും ഒക്കെ പ്രദര്‍ശനമാണ് വ്യക്തമായി കാണുന്നത്. ദൈവപുത്രന്റെ ഈ പ്രവര്‍ത്തിയെ അംഗീകരിച്ച് കര്‍ത്താവും രക്ഷകനുമായ ഹൃദയത്തില്‍ വിശ്വസിക്കുകയും അത് പരസ്യമായി പറയുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തിയ്ക്ക് പഴയ ജീവിതത്തില്‍ നിന്നുള്ള മരണവും പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനവും സാധ്യമാകുന്നു. ക്രിസ്തുവില്‍ തങ്ങളുടെ പഴയ പാപ ജീവിതത്തോട് വിട പറയുന്ന ഒരു വ്യക്തിയ്ക്ക് പഴയ ജീവിതത്തിന്റെ  ശവസംസ്‌കാരത്തിന്റെ അടയാളമായി സ്‌നാനം അനിവാര്യമായി വരുന്നുണ്ട്. അവിടെ നിന്നും പ്രത്യാശാ നിര്‍ഭരമായ ഒരു പുതിയ ജീവിതത്തിന് ക്രിസ്തുവിന്റെ ജീവന്‍ വ്യാപരിക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവും നടത്തിപ്പും വേണമെന്നത് വചനം വ്യക്തമാക്കുന്നു. ഇരുള്‍ വീണ ഭൗമീക വഴികളില്‍ നിന്നും പൂര്‍ണ്ണമായ സ്വസ്ഥത  നല്‍കുന്ന ശബ്ബത്താനുഭവം, ആശ്ചരീകമായ ദൈവീക കൂട്ടായ്മ ഇവയൊക്കെ നാം ഇനിയും കാത്തിരിക്കുന്നതുകൊണ്ട് നാം ഈ ലോകത്തില്‍ അന്യര്‍, പരദേശികള്‍, പ്രവാസികള്‍ എന്ന നിലയില്‍ നമ്മെത്തന്നെ ഒരുക്കുകയും ചിലരെ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. 
 

RELATED STORIES

Top