logo
add image
വചനം അനുഷ്ഠിക്കാം

വചനം അനുഷ്ഠിക്കാം

   കണ്‍വെന്‍ഷനുകളുടെ തിരക്കാണ് എവിടെയും. ക മ്മിറ്റിക്കാരായവര്‍ ലൈറ്റ,് സ്റ്റേജ്, മൈക്ക് സാങ്ഷന്‍ നോട്ടിസ് വിതരണം എന്നു തുടങ്ങി ഒരു കണ്‍വന്‍ഷന്‍ നടത്തിപ്പിനാവശ്യമായ വലിയ തിരക്കുകളില്‍. വചന പ്രഘോഷണത്തിന് ക്ഷണി ക്കപ്പെട്ട ദൈവദാസന്മാരാക ട്ടെ കിലോമീറ്ററുകള്‍ താണ്ടി യുള്ള യാത്രയുടെ തിരക്കു മാത്രമല്ല ഓരോ സ്റ്റേജിലും മാറിമാറി പ്രസംഗിക്കേണ്ടുന്ന ദൈവവചനത്തിന്റെ ആഴങ്ങ ളറിയാനുള്ള തിരക്കിലു മാണ്. ദൈവത്തിന്റെ വചനം കേള്‍ക്കുവാന്‍ അനേക ദൈ വമക്കള്‍ കണ്‍വന്‍ഷന്‍ പന്ത ലുകളിലേക്ക് ഒഴുകിയെത്തു ന്നു. കണ്‍വന്‍ഷന്‍ നടത്തു ന്നതിന്റെ അനുഗ്രഹം, പ്രസം ഗിക്കുന്നതിന്റെ അനുഗ്രഹം, ദൈവവചനം കേള്‍ക്കുന്നതി ന്റെ അനുഗ്രഹം എന്നിങ്ങ നെ യഥാക്രമം ഓരോരു ത്തരും ചിന്തിക്കുന്നു. 'ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചുകേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാ ണിക്കുന്നവരും ഭാഗ്യവാന്‍മാ ര്‍'എന്ന വെളിപ്പാടുപുസ്ത കത്തിലെ വാക്യം മുഴുവന്‍ മനസ്സിലാക്കാതെ മുകളില്‍ പ്രസ്താവിച്ച തിരക്കുകളില്‍ ഏര്‍പ്പെടുന്നവരാണ് പലരും 'എഴുതിയിരിക്കുന്നത് പ്രമാ ണിക്കുക' എന്നത് സൂത്ര ത്തില്‍ മറന്നുകൊണ്ട് 'കേള്‍ പ്പിക്കുകയും, കേള്‍ക്കുകയും' ചെയ്യുന്നവരുടെ എണ്ണം ക്രൈസ്തവരുടെ ഇടയില്‍ വര്‍ദ്ധിക്കുന്നു എന്നത് ദു:ഖ സത്യമാണ്. 'വചനം അനു സരിച്ച് ജീവിക്കുന്നതാണ്' ഏറ്റവും വലിയ അനുഗ്രഹം എന്ന് തിരിച്ചറിയാതെ, ദൈ വ വചനത്തിനനുസരിച്ച് ജീ വിതം ക്രമപ്പെടുത്താതെ, വ ചനം കേള്‍ക്കാന്‍ സൗകര്യ മൊരുക്കിയതുകൊണ്ടൊ, പ്രസംഗിച്ചതുകൊണ്ടൊ,  കേട്ടതുകൊണ്ടോ പ്രയോ ജനമൊന്നുമില്ല.യെഹസ്‌കേ
ല്‍പ്രവചനത്തിലെ വാക്യം ശ്രദ്ധിച്ചാല്‍ ഇങ്ങനെയുള്ള വരെപ്പറ്റി ദൈവം എന്താണ് പറയുന്നത് എന്ന് വ്യക്തമാ കും.'ജനം കൂടിവരുന്നതു പോലെ അവര്‍ നിന്റെ അടുക്കല്‍ വന്ന്, എന്റെ ജനമായി നിന്റെ മുമ്പില്‍ ഇരുന്ന് നിന്റെ വചനങ്ങള്‍ കേള്‍ക്കുന്നു; എന്നാല്‍ അവ അനുഷ്ഠിക്കുന്നില്ല; വായ് കൊണ്ട് അവര്‍ വളരെ സ്‌നേ ഹം കാണിക്കുന്നു; ഹൃദയ മോ ദുരാഗ്രഹത്തെ പിന്‍ തുടരുന്നു.' ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കാനായി അവര്‍ വചനം ശ്രദ്ധിക്കുന്നി ലെന്ന് സാരം. ജീവിതയാ ത്രയില്‍ വീണുപോകാതെ നിലനിര്‍ത്താന്‍ കാലിന് പ്രകാശമായി വചനം ഉണ്ടാ കേണ്ടത് അത്യാവശ്യമാണ്. വചനത്തിന്റെ ശക്തി പറ ഞ്ഞറിയിക്കാനാകാത്തതാണ്.
    ആഫ്രിക്കന്‍ വനാ ന്തരം. ഒരു കച്ചവടക്കാരന്‍ തലയില്‍ ചുമടുമായി നടന്നു പോകുന്നു. കൊള്ളക്കാരുടെ സങ്കേതത്തിലൂടെയുള്ള യാത്ര ഭയാനകമായിരുന്നു വെങ്കിലും പണമോ മറ്റെ ന്തെങ്കിലും നിക്ഷേപമോ തന്റെ കയ്യില്‍ ഇല്ലാത്ത തിനാല്‍ കാര്യമായ ഭയമില്ലാ തെ കച്ചവടക്കാരന്‍ നടന്നു. പെട്ടന്ന് കാട്ടില്‍ നിന്നും ഒരു കൊള്ളക്കാരന്‍ ചാടി വീണു. കൈയ്യിലാകെ ഒരു തലച്ചു മടും അതിലാകട്ടെ നിറയെപു സ്തകങ്ങളുമേയു ള്ളൂ എന്ന് മനസ്സിലാക്കിയ കൊള്ള ക്കാരന് അരിശമായി. പുസ്ത കക്കെട്ടിലെ പുസ്തകങ്ങള്‍ ഓരോന്നും തീകൂട്ടി കത്തി ക്കാനായിരുന്നു തന്റെ ആ ജ്ഞ. വളരെ ദു:ഖത്തോടെ വ്യാപാരി പുസ്തകങ്ങള്‍ കയ്യിലെടുത്തു. സത്യവേദപു സ്തകങ്ങളാണല്ലോ കത്തി ക്കേണ്ടിവരുന്നത് എന്നോര്‍ ത്തപ്പോള്‍ ദു:ഖം ഇരട്ടിയായി. അദ്ദേഹം കൊള്ളക്കാരനോട് ഒരപേക്ഷനടത്തി. ഇതില്‍ കുറേ നല്ല ഗുണപാഠകഥക ളുണ്ട്. ചിലത് വായിക്കാന്‍ അനുവദിക്കണം. കൊള്ള ക്കാരന്റെ സമ്മതം കിട്ടി. ആദ്യ ത്തെ പുസ്തകം തീയില്‍ ഇടുന്നതിനുമുമ്പ് 23ാം സങ്കീ ര്‍ത്തനം വായിച്ചു. തുടര്‍ന്ന് മു ടിയന്‍പുത്രന്റേത്, മൂന്നാമ ത്തെ പുസ്തകം ഇടുന്നതി നുമുമ്പ് നല്ലശമര്യാക്കാരന്‍. കേട്ടിരുന്ന കൊള്ളക്കാരന്‍ ഒരുപുസ്തകം എടുത്തു വ ച്ചു. വ്യാപാരിയാകട്ടെ ദു:ഖ ത്തോടെ വീട്ടിലേക്കും യാത്ര യായി. വര്‍ഷങ്ങള്‍ക്കുശേഷം വ്യാപാരി പട്ടണത്തില്‍വച്ച് ഒരു ദൈവദാസനെ കണ്ടുമു ട്ടി.മുഖപരിചയം തോന്നി യതിനാല്‍ വിവരങ്ങള്‍ തിര ക്കി. ഇദ്ദേഹം പഴയകൊള്ള ക്കാരനാണെന്ന് തിരിച്ചറി ഞ്ഞപ്പോള്‍ ഇതെങ്ങനെ സംഭ വിച്ചുവെന്നായി വ്യാപാരി. നിന്റെ പുസ്തമാണ് അത് ചെയ്തത് എന്നായിരുന്നു ല ഭിച്ച മറുപടി.
    നോക്കുക, ദൈവവ ചനത്തിന് അതിന്റെ ശക്തി യുണ്ട്. വായിക്കുന്നതും കേ ള്‍ക്കുന്നതും നല്ലാതാണെങ്കി ലും ഏറ്റവും ഉചിതം വചനം അനുസരിക്കുക എന്നുള്ള താണ്. ആധുനിക ലോകത്ത് ദൈവവചനത്തില്‍ അധിഷ് ഠിതമായ ജീവിതം നയിക്കു ന്നവര്‍ കുറഞ്ഞുവരുന്നു. പ ക്ഷേ ദൈവത്തിനുവേണ്ടി ജീവിക്കുന്ന 'ഒരു ശേഷിപ്പ്' എന്നും ഉണ്ടാകും എന്നത് സത്യമാണ്. അതില്‍ പ്രിയ വായനക്കാരും ഉണ്ടാകട്ടെ യെന്ന് പ്രാര്‍ത്ഥിക്കുന്നു.

RELATED STORIES

 • ഗുണമേന്‍മ ജീവിതത്തില്‍

  ഗുണമേന്‍മ ജീവിതത്തില്‍

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍

 •   മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

    മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍

 • സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  മാര്‍ച്ച് - ഏപ്രില്‍ മാസമാകുന്നതോടെ പെന്തക്കോസ്ത് സഭാജനങ്ങളുടെയിടയിലും ശുശ്രൂഷകന്മാരുടെയിടെയിലും പ്രധാന ചര്‍ച്ചാവിഷയം 'ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം' എന്നതാണ്. ചില ലോക്കല്‍ ചര്‍ച്ചുകളില്‍ 'ഒരു ശുശ്രൂഷകന്‍ മൂന്ന് വര്‍ഷത്തേക്കുമാത്രം' എന്ന് കമ്മറ്റികൂടി തീരുമാനിച്ചുവച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിന്റെ ചൂട്

 •  നല്ല സഖിയായ കര്‍ത്താവ്

  നല്ല സഖിയായ കര്‍ത്താവ്

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ മനുഷ്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാ ണ് 'സഖിത്വം' അഥവാ സൗ ഹൃദം എന്നത്. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ ത്തില്‍ അവന്റെ മാതാപിതാ ക്കള്‍ കഴിഞ്ഞാല്‍ സ്വാധീനം ചെലുത്തുന്നത് സുഹൃത്തു ക്കള്‍ തന്നെയാണ്. 'നിന്റെ സുഹൃത്തുക്കള്‍ ആരാണെ ന്നു പറയൂ, ഞാന്‍ നീ ആരാ ണെന്ന് പറയാം'

 • തലമുറയെ പണിയുക

  തലമുറയെ പണിയുക

  അനു ജോര്‍ജ്ജ് സഭയില്‍ വളരെ ആക്ടീവാ യി പ്രവര്‍ത്തിക്കുകയും എ ല്ലാവരുടെയും സ്‌നേഹ ഭാജ നമായി തീരുകയും ചെയ്ത പെണ്‍കുട്ടിയായിരുന്നു ടെസി. നന്നായി പാടുകയും പ്രാര്‍ത്ഥിക്കുകയും ദൈവഭ ക്തിയില്‍ വളരുകയും ചെ യ്ത അവള്‍ പ്ലസ്ടു വിനുശേ ഷം നേഴ്‌സിങ് പഠനത്തിനാ യി മുംബൈയിലേക്കു പറി ച്ചു നടപ്പെട്ടു. കൊച്ചു ഗ്രാമ ത്തിന്റെ പരിമിതി

Top