logo
add image
കുഞ്ഞിപ്പല്ലുകളെ സംരക്ഷിക്കാം ഇങ്ങനെ...

കുഞ്ഞിപ്പല്ലുകളെ സംരക്ഷിക്കാം ഇങ്ങനെ...

.മാതാപിതാക്കള്‍ക്കു കുഞ്ഞുങ്ങളുടെ പല്ലുകളെ പറ്റി എപ്പോഴും ടെന്‍ഷനാണ്. കുട്ടികളുടെ പല്ലുകള്‍ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ പല്ലുകളും വായയും എങ്ങനെ ശുചിയായി സൂക്ഷിക്കാമെന്ന് കുഞ്ഞുങ്ങളെ ശീലിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
 

തുടങ്ങാം ആറുമാസത്തില്‍ ..

   ആറുമാസം പ്രായമാകുമ്പോള്‍ തന്നെ കുഞ്ഞിന്റെ വായ്ക്കകം വൃത്തിയാക്കി തുടങ്ങണം. ചൂണ്ടുവിരലില്‍ നനഞ്ഞ തുണി ചുറ്റി കുഞ്ഞു മോണകളും നാക്കും വൃത്തിയാക്കാം. കുഞ്ഞിന് പല്ലു മുളച്ചു തുടങ്ങിയാല്‍ പേസ്റ്റില്ലാതെ മയമുള്ള ബ്രഷുപയോഗിച്ച് വൃത്തിയാക്കാം. അപ്പോഴും നനഞ്ഞ തുണികൊണ്ടുള്ള മസാജിങ്ങ് തുടരാം. 
   കുഞ്ഞിന് ഒരു വയസ്സാകുമ്പോള്‍ ഒരു ദന്ത ഡോക്ടറെ കണ്ട് പല്ലുകള്‍ പരിശോധിപ്പിക്കണം. കുഴപ്പങ്ങളില്ല എന്ന് ഉറപ്പു വരുത്തണം. ഒന്നരവയസ്സാണ് ബേബിടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കേണ്ട പ്രായം. ദിവസവും രണ്ടുനേരം പല്ലു തേപ്പിക്കുന്നതാണ് ഉത്തമം. പേസ്റ്റ് വിഴുങ്ങാതെ പല്ലു തേപ്പിക്കുന്നതിന് ശ്രമിക്കുക. കുഞ്ഞുങ്ങളുടെ പല്ലുകളില്‍ വെളുത്ത പാടുകള്‍ കണ്ടാല്‍ ചികില്‍സ തേടേണ്ടതുണ്ട്. അല്ലാത്ത പക്ഷം പല്ലുകള്‍ കേടാകാനിടയാകും. 
   കുപ്പിപ്പാലും വിരല്‍ കുടിയും മൂന്നു വയസ്സോടെ പൂര്‍ണമായും നിര്‍ത്താന്‍ ഉത്സാഹിപ്പിക്കണം.  കുട്ടിയ്ക്ക് ആറു വയസ്സാകുമ്പോളേക്ക് തനിയെ പല്ലു തേക്കാന്‍ പഠിക്കും. മധുരമുള്ളവ, ചോക്കലേറ്റ് തുടങ്ങിയവ കഴിച്ച ശേഷം വായ് വൃത്തിയാക്കാന്‍ അവരെ പരിശീലിപ്പിക്കുക. 
 

RELATED STORIES

Top