logo
add image
ടിവി കാണലും പലഹാരം കഴിക്കലും ഒരുമിച്ചായാല്‍ .....

ടിവി കാണലും പലഹാരം കഴിക്കലും ഒരുമിച്ചായാല്‍ .....

വാഷിങ്ടണ്‍.  ടി വി കണ്ടു കൊണ്ട് വറപൊരിയും പലഹാരങ്ങളും കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഗവേഷകര്‍.  ഇത്തരത്തില്‍ സ്‌ക്രീനുകള്‍ക്കു മുന്നില്‍ കൊറിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 70 ശതമാനത്തിലധികമാണെന്ന് ഇതു സംബന്ധിച്ച് വിദഗ്ദ പഠനം നടത്തിയ റിയോ ഗ്രാന്‍ഡെ ഡോ സുല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സര്‍വേയ്ക്കായി ഉപയോഗിച്ചത് ബ്രസീലിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. 
    ന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 339000 കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. ഇവരില്‍ 85 ശതമാനം പേരും ടിവി കാണുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നവരാണ്. കമ്പ്യൂട്ടര്‍ ഗെയിമിങില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരക്കാര്‍ കൊറിച്ചുകൊണ്ടിരിക്കാറുണ്ട്. ദിവസേന ആറുമണിക്കൂറിലേറെ ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവയുണ്ടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ ബിട്രിസ് ചാന്‍ വ്യക്തമാക്കി. 

RELATED STORIES

Top