logo
add image
കാന്‍സറിനെ ചെറുക്കാനുള്ള മരുന്നെത്തുന്നു, ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്

കാന്‍സറിനെ ചെറുക്കാനുള്ള മരുന്നെത്തുന്നു, ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്

തിരുവനന്തപുരം. കാന്‍സര്‍ എന്നത് ഓരോരുത്തരുടെയും പേടി സ്വപ്നവും ചികില്‍സ ചെലവേറിയതുമാണ്. എന്നാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമേകുന്ന വാര്‍ത്തയാണ് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വരുന്നത്. കാന്‍സറിന്റെ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് കണ്ടെത്തുകയും അത് എലികളില്‍ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു എന്നതാണ് അത്. അര്‍ബുദ ചികില്‍സാ രംഗത്ത് വലിയ മാറ്റത്തിന് വഴിവെയ്ക്കുന്ന കണ്ടുപിടിത്തമാണിത്. മരുന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 
    ഞരമ്പുകളിലൂടെ നല്‍കാവുന്ന മരുന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ശ്വാസകോശാര്‍ബുദവും വയറിനകത്തെ മുഴയും ബാധിച്ച എലികളിലാണ് മരുന്ന് വിജയകരമായി പരീക്ഷിച്ചത്. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന ചെടികളില്‍ നിന്നാണ് മരുന്ന് തയാറായത്. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി കൈമാറിയിരിക്കുകയാണിപ്പോള്‍. ഇനിയും മരുന്ന് മനുഷ്യരിലേക്കെത്താന്‍ പരീക്ഷണങ്ങളും കടമ്പകളും ഏറെയാണ്. സീനിയര്‍ സയന്റിസ്റ്റായ ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് മരുന്ന് തയാറായത്. 
 

RELATED STORIES

Top