logo
add image
സൗദിയില്‍ വ്യോമഗതാഗത നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതകള്‍

സൗദിയില്‍ വ്യോമഗതാഗത നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതകള്‍

 സൗദി. സൗദിയിലെ വ്യോമഗതാഗതം ഏറ്റെടുത്ത് നിയന്ത്രിക്കാന്‍ ഇതാദ്യമായി വനിതകള്‍. സ്വദേശികളായ പതിനൊന്നു യുവതികളാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി ചുമതലയേറ്റത്. സൗദിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എയര്‍ നാവിഗേഷന്‍ സര്‍വീസ് കമ്പനി, സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമി എന്നിവ സംയുക്തമായി നടത്തിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ പ്രോഗ്രാം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ യുവതികളാണ് നിയമനം നേടിയത്. വളരെ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമുള്ള ജോലിയാണ് ഇത്. രണ്ടാമത്തെ ബാച്ചില്‍ പതിനഞ്ചു യുവതികള്‍ പരിശീലനം തുടരുകയാണ്. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ സാമ്പത്തീക മേഖല ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു താരുമാനം സൗദി കൈക്കൊണ്ടത്. 
 

RELATED STORIES

Top