logo
add image
അള്‍ജീരിയന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

അള്‍ജീരിയന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

അള്‍ജിയേഴ്‌സ്. അള്‍ജീരിയയിലെ പ്രസിഡന്റായ അബ്ദുള്‍ അസീസ് ബൂത്ഫ്‌ളിക്കയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അള്‍ജീരിയയില്‍ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. പ്രസിഡന്റായി താന്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവനയാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ഇരുപതു വര്‍ഷമായി അള്‍ജീരിയയില്‍ ബൂത്ഫ്‌ളിക്കന്‍ ഭരണമാണ് നിലനില്‍ക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മയും അഴിമതിയും നേരിടുന്ന ജനതയാണ് അള്‍ജീരിയക്കാര്‍. 
   വിവിധ നഗരങ്ങളിലായി വെള്ളിയാഴ്ച നടന്ന പ്രതിഷേധറാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 
 

RELATED STORIES

Top