logo
add image
ബ്രുണെയില്‍ സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിര്‍ദ്ദേശമെന്ന്

ബ്രുണെയില്‍ സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിര്‍ദ്ദേശമെന്ന്

മലേഷ്യ. ബ്രൂണെയില്‍ ഇനി മുതല്‍ സ്വവര്‍ഗ്ഗ രതിയും വ്യഭിചാരവും വധശിക്ഷ ലഭിക്കാവുന്ന കുറ്റം. കുറ്റം ചെയ്യുന്നവരെ കല്ലെറിഞ്ഞുകൊല്ലുക എന്ന നിയമമാണ് ഏപ്രില്‍ മൂന്നിന് നിലവില്‍ വരാനിരിക്കുന്നത്. ബ്രൂണെയില്‍ നിലവില്‍ ശരിഅത്ത് നിയമമാണ് നില്‍നില്‍ക്കുന്നത്. ഈ നിയമമനുസരിച്ച് കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. മോഷണം നടത്തുന്നവരുടെ ശിക്ഷാരീതി വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റുക എന്നതാണ്. ഇതോടൊപ്പമാണ്  സ്വവര്‍ഗരതിയ്ക്കും വ്യഭിചാരത്തിനും കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്. ഇതനുസരിച്ച് നിയമങ്ങളും വകുപ്പുകളും നിര്‍മ്മിച്ചു കഴിഞ്ഞു. 
   സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയയാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഏപ്രില്‍ മൂന്നിന് നിയമങ്ങളും പരിഷ്‌കാരങ്ങളും സംബന്ധിച്ച പ്രഖ്യാപനം സുല്‍ത്താന്‍ നടത്തും. എന്നാല്‍ ഇത്തരം പ്രാകൃതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ശിക്ഷാനടപടികള്‍ രാജ്യത്തിന്റെ  പ്രവര്‍ത്തനത്തെ പിന്നോട്ടു കൊണ്ടുപോകുമെന്നാണ് അവരുടെ വാദം. എന്നാല്‍ ഏപ്രില്‍ മൂന്നിനു തന്നെ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
  
 

RELATED STORIES

Top