logo
add image
ചൂട്; വേനല്‍ക്കാല ക്ലാസുകള്‍ക്ക് വിലക്ക്

ചൂട്; വേനല്‍ക്കാല ക്ലാസുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം. കനത്ത ചൂടില്‍ കേരളം വെന്തുരുകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നത് വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. പ്രൈമറി മുതല്‍ പ്ലസ്ടു തലം വരെയുള്ള എല്ലാ ക്ലാസുകളിലും ഇനി ജൂണ്‍ ഒന്നു മുതല്‍ മാത്രമായിരിക്കും പഠനം നടത്തുക. എന്നാല്‍ പത്തു ദിവസം വരെയുള്ള ക്യാമ്പുകളും മറ്റു പരിപാടികളും നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ഇതിനായി പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്. 

RELATED STORIES

Top