logo
add image
പാവയ്ക്ക സൂപ്പറാണ്

പാവയ്ക്ക സൂപ്പറാണ്

പൊതുവെ കയ്പനായതിനാല്‍ പാവയ്ക്കയോട് അവഗണനയാണ് പലര്‍ക്കും. എന്നാല്‍ പാവയ്ക്കയുടെ ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇങ്ങനെ പാവം പാവയ്ക്കയെ ഒഴിവാക്കുന്നത്. വിറ്റാമിനുകള്‍ ധാരാളമടങ്ങിയ പാവയ്ക്ക ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. ആസ്മ, ചുമ, ജലദോഷം എന്നിവയ്‌ക്കൊക്കെ ആശ്വാസമാകുന്ന പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥകളെ സുഗമമായി നടക്കാന്‍ സഹായിക്കും. 
   ശരീരത്തിലുള്ള കൊഴുപ്പിനെ അലിയിക്കാന്‍ കെല്‍പ്പുള്ളതാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പാവയ്ക്ക അത്യുത്തമമാണ്. ഇതിന്റെ കായും ഇലയും അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പാവയ്ക്കയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങി നിരവധി ഘടകളുണ്ട്. താരന്‍ അകറ്റുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിയ്ക്ക് തിളക്കം നല്‍കാനുമൊക്കെ പാവയ്ക്ക സഹായിക്കുന്നു. 

RELATED STORIES

Top