logo
add image
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ

വാഷിങ്ടണ്‍. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ രംഗത്ത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ സ്വന്തം ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഈ നടടപടി ഭയാനകമാണെന്ന് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈല്‍ വ്യക്തമാക്കി. തകര്‍ക്കപ്പെട്ട ഉപഗ്രഹം നാനൂറു കഷണങ്ങളായി ചിതറി. ഇവ ബഹിരാകാശത്ത് ചിതറി നടക്കുന്നതു മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടമുണ്ടാക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ നിലയത്തില്‍ ഇത്തരം അവശിഷ്ടങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാഹചര്യവും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
    ഇത്തരത്തില്‍ ചിതറിയ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും തീരെ ചെറിയ കഷണങ്ങളായതിനാല്‍ കണ്ടെടുക്കുക സാധ്യമല്ല. ഇന്ത്യ തകര്‍ത്ത കൃത്രിമോപഗ്രഹം ഭൂമിയില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെയുള്ളതാണ്. ഇത് ബഹിരാകാശ നിലയത്തിന് ദൂരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചിതറിയ ഭാഗങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തിലെത്തിയിരുന്നു. ഇന്ത്യയുടെ പരീക്ഷണ മാലിന്യം കൂട്ടിയിടിയുടെ സാധ്യത വര്‍ധിപ്പിച്ചതായും ഇത് ഭയാനകമായ സാഹചര്യമാണെന്നും ബ്രൈഡന്‍സ്റ്റൈല്‍ അഭിപ്രായപ്പെട്ടു. 


 

RELATED STORIES

Top