logo
add image
സമ്പൂര്‍ണ്ണ 5ജി സംവിധാനവുമായി കൊറിയ

സമ്പൂര്‍ണ്ണ 5ജി സംവിധാനവുമായി കൊറിയ

സിയൂള്‍. രാജ്യത്ത് സമ്പൂര്‍ണ്ണ 5ജി സംവിധാനമൊരുക്കി കൊറിയ. ബുധനാഴ്ചയാണ് രാജ്യം ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ എസ് കെ ടെലികോം, എല്‍ജി പ്ലസ്, കെ ടി എന്നിവയാണ് നിലവില്‍ സേവനം ലഭ്യമാക്കുന്നത്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 4 ജിയുടെ ഇരുപതു മടങ്ങ് വേഗതയാണ് 5ജി നല്‍കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ സെക്കന്റുകള്‍ കൊണ്ട് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും. 5ജി സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന ആദ്യത്തെ രാജ്യമാണ് കൊറിയ. 
   സേവനം ലഭ്യമാകുന്നതിന് 5ജി സെറ്റുകളാണ് ആവശ്യം. ഇതിനായി സാംസങ് എസ് 10 ആണ് വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ദക്ഷിണകൊറിയയ്ക്കു പിന്നാലെ യു എസ് എ, യുകെ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ 5ജി സേവനം ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സാമ്പത്തീക രംഗത്ത് കാര്യമായ നേട്ടം ലഭിക്കാത്ത രാജ്യമായ കൊറിയ പക്ഷേ 5ജിയുടെ വരവോടെ വ്യാവസായികമായി ഉണരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദാഭിപ്രായം. കൂടുതല്‍ സ്മാര്‍ട്ട് സിറ്റികളും ഓട്ടണോമസ്  ഗതാഗതവും ആരംഭിക്കാന്‍ 5ജി സഹായിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, വിനോദമേഖലയിലും ഗെയിമിങ് മേഖലയിലും മാറ്റങ്ങളൂണ്ടാകുമെന്നും കണക്കുകൂട്ടലുകളുണ്ട്. 

RELATED STORIES

Top