logo
add image
കനത്ത ചൂട്; മതബോധനക്ലാസുകള്‍ക്ക് വിലക്ക്

കനത്ത ചൂട്; മതബോധനക്ലാസുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം. കനത്ത ചൂട് സംസ്ഥാനത്താകെ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മതബോധന ക്ലാസ്സുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. അവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സ് നടത്തരുതെന്ന ഉത്തരവ് വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന ക്ലാസ്സുകള്‍ക്കും ബാധകമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാനായ പി സുരേഷ് വ്യക്തമാക്കി. 
    കനത്ത ചൂടിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും അംഗന്‍വാടികളും അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൂടിനെ അവഗണിച്ചു നടത്തുന്ന ക്യാമ്പുകളും മതബോധന ക്ലാസ്സുകളും എല്ലാ മതവിഭാഗങ്ങളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് .
 

RELATED STORIES

Top