logo
add image
സണ്‍ഡേ സ്‌കൂള്‍ നാഷണല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സണ്‍ഡേ സ്‌കൂള്‍ നാഷണല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന നാഷണല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സണ്‍ഡേസ്‌കൂളിന്റെ ആറാമത് ക്യാമ്പാണിത്. ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1:00 വരെയാണ് ക്യാമ്പ് നടക്കുന്നത്.  അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ വെച്ചു നടക്കുന്ന ക്യാമ്പിന്റെ തീം ജ്ഞാനികളായിരിക്കുക എന്നതാണ്. 
    പാസ്റ്റര്‍മാരായ പി എം ജോണ്‍, ഫിന്നി ജേക്കബ്, ഏബ്രഹാം ജോസഫ്, ജോണ്‍സണ്‍ കെ സാമുവേല്‍, റവ. ജോണ്‍ തോമസ്, റവ. ജോ തോമസ്, സിബി മാത്യു, സിജി തോമസ് ആലഞ്ചേരി,റവ. അനീഷ് കൊല്ലംകോട് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. തീം പ്രസന്റേഷന്‍, മിഷന്‍ ചലഞ്ച്, ഗാനപരിശീലനം , ഗെയിമുകള്‍, താലന്ത് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കായി പോസിറ്റീവ് മെന്റല്‍ ആറ്റിറ്റിയൂഡ്, ഹെല്‍ത്തി റിലേഷന്‍ഷിപ്പ്, ഗോള്‍ സെറ്റിംഗ്, പ്രാക്ടിക്കല്‍ ക്രിസ്ത്യന്‍ ലൈഫ് തുടങ്ങിയ സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ മനശാസ്ത്രം എന്ന വിഷയത്തിലും ആരോഗ്യകരമായ ഗുരുശിഷ്യബന്ധം എന്ന വിഷയത്തിലും ക്ലാസുകളുണ്ടായിരിക്കും. കൂടാതെ ടീച്ചിംഗ് ടെക്‌നിക്കുകളും പരിചയപ്പെടുത്തും. ക്യാമ്പ് ഫീസ് 300 രൂപയാണ്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 200 രൂപയാണ് ഫീസ്. കേരളത്തില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള  പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. 

RELATED STORIES

Top