logo
add image
പച്ചക്കറികളിലെ വിഷാംശം നീക്കാന്‍

പച്ചക്കറികളിലെ വിഷാംശം നീക്കാന്‍

   ഇക്കാലത്ത് നമ്മെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷം . വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെയുള്ള മാരക കീടനാശിനികളുടെ ഉപയോഗം നമ്മില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രമേഹവും ഹൃദ്രോഗവും കാന്‍സറും കൂടുന്നതിനു കാരണം ഇത്തരം വിഷാംശങ്ങള്‍ നമ്മുടെയുള്ളില്‍ എത്തുന്നതിനാലാണ്. ഇത്തരം പച്ചക്കറികള്‍ വിഷമയമാണെന്നറിഞ്ഞിട്ടും നമ്മള്‍ ഉപയോഗിക്കുന്നത് വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ്. എന്നാല്‍ പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. 
കറിവേപ്പില, പുതിനയില
  ഏറ്റവുമധികം കീടനാശിനി ഉപയോഗിക്കുന്നവയാണ് ഇതു രണ്ടും. ഉപയോഗത്തിന് തൊട്ടുമുമ്പ് വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ പത്തുമിനിറ്റ് മുക്കിവച്ച ശേഷം പല തവണ കഴുകുന്നതിലൂടെ 75 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 10 മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കിലാണ് ലായനി തയാറാക്കേണ്ടത്. പത്തുഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്താണ് വാളന്‍പുളി ലായനി തയാറേക്കണ്ടത്. വെള്ളം വാര്‍ന്നുപോകാനായി ദ്വാരമുള്ള പാത്രത്തില്‍ വയ്ക്കാം. 
 മല്ലിയില
  മല്ലിയുടെ ചുവട് മുറിച്ചു മാറ്റിയ ശേഷം കോട്ടണ്‍ തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ് ഫ്രിജില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു മുമ്പായി ഉപ്പു വെള്ളത്തിലോ വിനാഗിരി ലായനിയിലോ പത്തുമിനിറ്റ് മുക്കി വച്ചശേഷം നന്നായി കഴുകിയെടുക്കുക. ചുവപ്പു ചീര, പച്ചമുളക്, കാപ്‌സികം, തക്കാളി, പയര്‍, നെല്ലിക്ക എന്നിവയും സമാനമായ രീതിയില്‍ വൃത്തിയാക്കാം. ചീരയിലുള്ള ബൈഫെന്‍ത്രിന്‍, ക്ലോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍ തുടങ്ങിയ കീടനാശിനികള്‍ ചീരയില്‍ നിന്ന് അകറ്റുന്നതിന് വെജ്ജിവാഷ് ലായനിയില്‍ 20 മിനിറ്റ് മുക്കിവയ്ക്കണം. പാവയ്ക്ക, വെള്ളരി, വെണ്ടയ്ക്ക, വഴുതനങ്ങ എന്നിവയും കീടനാശിനി ഒഴിവാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇവയുടെ പുറം ഭാഗം പാത്രം കഴുകുന്ന സ്‌ക്രബ്ബ് പോലെയുള്ളവ ഉപയോഗിച്ച് കീടനാശിനി വിമുക്തമാകില്ല. 
   ചുവന്നുള്ളി,വെളുത്തുള്ളി, ചേമ്പ്, ഇഞ്ചി എന്നിവ ഉപയോഗത്തിനു മുമ്പായി തൊലി കളഞ്ഞ് വൃത്തിയായി പലതവണ കഴുകുന്നത് വിഷാംശം ഒഴിവാക്കാന്‍ സഹായകമാണ്. ഏതെങ്കിലും കാര്‍ഷീക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വെജ്ജിവാഷ് ലായനി 10 മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചശേഷം പച്ചക്കറികള്‍ പത്തുമിനിറ്റ് മുക്കിവച്ചാല്‍ ഒരു പരിധി വരെ വിഷാംശത്തെ ചെറുക്കാനാവും. 
 

RELATED STORIES

Top