logo
add image
ബെന്നി ബെഹനാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ബെന്നി ബെഹനാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയധമനികളില്‍ ഒന്നില്‍ 90 ശതമാനവും രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നു അദ്ദേഹത്തെ കാക്കനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൃത്യ സമയത്ത് ചികില്‍സ നല്‍കാനായത് ഗുണകരമായെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി. അസ്വസ്ഥതയുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തതിനാല്‍ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതരുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇപ്പോഴും ഐ സി യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ബെന്നി ബെഹനാനെ എതിര്‍ സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
 

RELATED STORIES

Top