logo
add image
ഞാനും എന്റെ കുടുംബവും

ഞാനും എന്റെ കുടുംബവും

സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും അടിസ്ഥാന ഘടകമാ ണ് കുടുംബം. അച്ഛന്‍, അമ്മ, കുട്ടികള്‍ എന്നിവരടങ്ങുന്ന താണ് പൊതുവായി ഒരു കു ടുംബമായി പരിഗണിക്കപ്പെ ടുന്നത്. എന്നാല്‍ കുട്ടികളി ല്ലാത്ത ഭാര്യാഭര്‍ത്താക്കന്മാ രെയും കുടുംബം എന്നു വിളി ക്കാം. നല്ല കുടുംബങ്ങളാണ് ഒരു നല്ല സമൂഹത്തെ നിര്‍മ്മി ക്കുന്നത്. നല്ല സമൂഹം ഒരു നല്ല രാഷ്ട്രത്തെയും. 
   കുടുംബത്തില്‍ ഒരു റോള്‍ മാത്രമല്ല ദൈവം നമ്മെ ഭര മേല്‍പ്പിക്കുന്നത്. ഒരു പുരുഷ ന്‍  തന്റെ മാതാപിതാക്കള്‍ക്ക് ഒരു മകനും ഭാര്യയ്ക്ക് ഭര്‍ ത്താവും മക്കള്‍ക്ക് പിതാവും സഹോദരങ്ങള്‍ക്ക് സഹോദ രനുമാണ്. അതുപോലെ ത ന്നെയാണ് ഒരു സ്ത്രീയും. കു ടുംബത്തിലെ തന്റെ എല്ലാ റോളുകളും ഒരു വ്യക്തി ന ന്നായി ചെയ്‌തെങ്കില്‍ മാത്ര മേ കുടുംബം നല്ല രീതിയില്‍ മുന്നോട്ടു പോവുകയു ള്ളു.എല്ലാ ഉത്തരവാദിത്വ ങ്ങളും ഭംഗിയായി നിറവേറ്റു കയും വേണം. കുടുംബത്തി ല്‍ എത്ര അംഗങ്ങളുണ്ടെങ്കി ലും ഉത്തരവാദിത്വങ്ങള്‍ സ്വ യം നിറവേറ്റുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍  ആ കുടുംബത്തിന്റെ ഭാഗമാകുന്ന ത്. ഒരു കുടുംബം സന്തുഷ്ട മാവണമെങ്കില്‍ ഈ ഉത്തര വാദിത്വബോധം കൂടിയേ തീ രു. മോട്ടോര്‍ ഘടിപ്പിച്ചു തനി യെ ഓടുന്നതല്ല കുടുംബം, എല്ലാവരുടെയും പരിശ്രമം കൊണ്ട് ലക്ഷ്യം കാണുന്ന ചുണ്ടന്‍ വള്ളം പോലെയാ ണ്. കുടുംബത്തിലെ ആബാ ലവൃദ്ധം അംഗങ്ങളും ആഗ്ര ഹിക്കുകയും പരിശ്രമിക്കു കയും ചെയ്താലേ കുടുംബം എന്ന പടക് വിജയകരമായി മുന്നേറുകയുള്ളു. ഒപ്പം അമര ക്കാരനായി സര്‍വശക്തന്റെ സാന്നിധ്യവും കൂടിയായാല്‍ കുടുംബത്തിലുള്ളവര്‍ക്ക് ഒരുമിച്ച് ഇങ്ങനെ പറയാനാ കും. ഞാനും എന്റെ കുടുംബ വുമോ ഞങ്ങള്‍ യഹോവയെ സേവിക്കും. 
    ഭാര്യയുടെയും ഭര്‍ത്താവി ന്റെയും കടമകളും ചുമതലക ളും അവരവര്‍ തന്നെ നിറവേ റ്റേണ്ടതാണ് എന്നതൊഴി ച്ചാല്‍ ബന്ധങ്ങളില്‍ മാത്രമല്ല, നമ്മുടെ ഉത്തരവാദിത്വങ്ങ ളിലും നമുക്ക് പല വേഷങ്ങ ള്‍ ചെയ്യേണ്ടതായി വരും. ചില അവസരങ്ങളില്‍ നഴ്‌സാ യും പാചകക്കാരനായും തോട്ടക്കാരനായുമൊക്കെ വര്‍ത്തിക്കേണ്ടി വരും. അതി ലൊക്കെ നമുക്ക് സന്തോഷ വും സമാധാനവും ലഭിക്കുക യും വേണം. ചില സമയങ്ങ ളില്‍ ചില ഉത്തരവാദിത്വങ്ങ ളോട് മുഖം തിരിക്കുന്നതിനാ ലാവാം ഇന്ന് അനാഥാലയ ങ്ങളിലും വൃദ്ധസദനങ്ങളി ലും അംഗസംഖ്യ കൂടുന്നത്. വിവാഹമോചനത്തില്‍ വരെ ഈ നിരുത്തരവാദിത്വം കൊണ്ടുചെന്നെത്തിക്കും. 
    ~ഒരു പോലീസുകാരന്‍ സമൂഹത്തിലും തന്റെ തൊഴില്‍ മേഖലയിലുമാണ് പോലീസായിരിക്കുന്നത്.  കു ടുംബത്തില്‍ ഒരു പോലീസി നെയല്ല, സ്‌നേഹനിധിയായ കുടുംബാംഗത്തെയാണ് എ ല്ലാവരും ആഗ്രഹിക്കുന്നത്. മറിച്ച് ഒരു പോലീസിന്റെ ചി ട്ടവട്ടങ്ങളാണ് കുടുംബത്തി ലുള്ളതെങ്കില്‍ അതിനെ കുടുംബം എന്നതിനെക്കാള്‍ പോലീസ് സ്റ്റേഷന്‍ എന്നു വി ളിക്കുന്നതായിരിക്കും ഉത്ത മം. ഒരു അന്വേഷകന്റ കണ്ണി ലൂടെ ചോദ്യങ്ങളും ആ ജ്ഞകളും പുറപ്പെടുവിക്കുന്ന ഒരാളെയല്ല, മറിച്ച് ശ്രദ്ധയോ ടെ കേള്‍ക്കുന്ന ഒരാളെയാണ് കുടുംബത്തിലാവശ്യം. കുടും ബത്തില്‍ ഒരു പോലീസു ണ്ടെന്ന് പറയുന്നത് അഭിമാന മാണ്. പക്ഷേ കുടുംബത്തി ലും അദ്ദേഹം പോലീസ് ത ന്നെയാണ് എന്നു പറയു വാന്‍ ആരും ഇഷ്ടപ്പെടാ റില്ല. ഉയര്‍ന്ന പദവിയിലുളള വര്‍ മിക്കവരും വീട്ടുകാര്യ ങ്ങളില്‍ സഹായിക്കാന്‍ സമ യമില്ലാത്തവരോ അല്ലെങ്കില്‍ മനസ്സില്ലാത്തവരോ ആയിരി ക്കും. അതുകൊണ്ടാണ്  ഔ ദ്യോഗിക സ്ഥാനം കുടുംബ ത്തില്‍ കൊണ്ടുവരരുതെന്ന് പറയുന്നത്. വീട്ടുകാര്യങ്ങ ളില്‍ സഹായിക്കുന്നത് അഭി മാനക്കുറവായി കാണേണ്ട തില്ല. വീട്ടില്‍ ജോലിയ്ക്ക് ആളെ നിര്‍ത്തിയതുകൊ ണ്ടായില്ല. ജോലിയ്ക്ക് ആളെ നിര്‍ത്തുന്നത് ജോലിഭാരം കുറയ്ക്കാനാണ്. അല്ലാതെ നമ്മുടെ ഒഴിവു നികത്താനല്ല. വീട്ടുകാര്യങ്ങളില്‍ സന്ദര്‍ഭം ഒരു വ്യക്തിയോട് ആവശ്യ പ്പെടുന്ന ഏതൊരു ഉത്തരവാ ദിത്വവും ഏറ്റെടുത്തു ചെയ്യാ ന്‍ കുടുംബാംഗം എന്ന നില യില്‍ ബാധ്യസ്ഥനാണ് എന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. പോലീ സുകാരന്റേത് ഒരു ഉദാ ഹരണം മാത്രം. 
    ഒരു അംഗം കുടും ബത്തില്‍ വേണ്ടവിധത്തില്‍ തന്റെ ഉത്തരവാദിത്വം നിറ വേറ്റുന്നില്ല എങ്കില്‍ കുടും ബത്തില്‍ ഒറ്റപ്പെടുവാനിട യാകും. കുടുംബത്തിലെ ഒ റ്റപ്പെടല്‍ യഥാര്‍ത്ഥത്തില്‍ ന രക സമാനമാണ്. സമൂഹമാ ധ്യമങ്ങളുടെ കടന്നുകയറ്റം ഓരോരുത്തരേയും കുടുംബ ത്തിലെ ഉത്തരവാദിത്തത്തി ല്‍ നിന്ന് അകറ്റുന്നതില്‍ വലി യ പങ്കു വഹിക്കുന്നുണ്ട്. കു ടുംബത്തിലെ അത്യാവശ്യ ങ്ങള്‍ മാറ്റിവച്ച് സമൂഹത്തി ലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നടക്കുന്ന ചില വിരുതന്മാര്‍ നമ്മുടെ ചുറ്റുമുണ്ട്. സമൂഹ ത്തില്‍ നമ്മള്‍ ഇല്ലെങ്കിലും മ റ്റൊരാള്‍ തീര്‍ച്ചയായും പ്രശ് നങ്ങള്‍ പരിഹരിക്കും. എന്നാ ല്‍ കുടുംബത്തിലോ? കുടും ബത്തിലെ കാര്യങ്ങള്‍ ചെയ്യാ ന്‍ നമ്മള്‍ മാത്രമേ ഉള്ളൂ എ ന്ന് മനസ്സിലാക്കണം. കുടും ബത്തില്‍ ചലിക്കാത്ത വ്യ ക്തിയ്ക്ക് സമൂഹത്തെ ചലി പ്പിക്കാന്‍ കഴിയില്ല. 
    കൂട്ടുകുടുംബങ്ങളുടെ കാ ലത്ത് കുടുംബബന്ധങ്ങളുടെ മൂല്യങ്ങള്‍  വളരെയധികം കാത്തുസൂക്ഷിക്കപ്പെട്ടിരുന്നു. അവര്‍ അവരുടെ ഉത്തരവാദി ത്തങ്ങളെ കുറിച്ച് ബോധവാ ന്മാരും ആയിരുന്നു. ഇന്ന് അ ണുകുടുംബങ്ങളായപ്പോള്‍ കുടുംബം എന്നതിന്റെ നി ര്‍വചനം തന്നെ മാറിപ്പോയി. മറ്റു പല കൂട്ടായ്മകള്‍ക്കും ന ല്‍കുന്ന പ്രാധാന്യതയോ ആ ത്മാര്‍ത്ഥതയോ പലപ്പോഴും കുടുംബങ്ങളില്‍ കാണാനില്ല. രാഷ്ട്രീയ, സാമൂഹീക, സാം സ്‌കാരിക കൂട്ടായ്മകളെക്കാ ളൊക്കെ ദൃഡവും അര്‍ത്ഥവ ത്തുമായിരിക്കണം ഓരോ കു ടുംബവും. രാഷ്ട്രീയത്തി ന്റെയും മതത്തിന്റെയും പേരി ല്‍ കൊല്ലാനും ചാവാനും ന ടക്കുന്നവരെകുറിച്ച് പുച്ഛവും സഹതാപവും മാത്രമേയു ള്ളു. രാഷ്ട്രീയ പാര്‍ട്ടിയെ വ ളര്‍ത്തിയതുകൊണ്ടു മാത്രം കുടുംബം നന്നാകണമെന്നി ല്ല. മറ്റെന്തിനേക്കാളും കുടും ബത്തിന് പ്രാധാന്യം കല്‍ പ്പിക്കുന്ന ഒരു വ്യക്തി ജീവി തത്തില്‍ പരാജയപ്പെടുക യില്ല. എന്തുകൊണ്ടെന്നാല്‍ ഒരു വ്യക്തിയുടെ ആരംഭവും വളര്‍ച്ചയും കുടുംബത്തി ലാണ് സംഭവിക്കുന്നത്. കു ടുംബത്തില്‍ നിന്നും വളര്‍ച്ച യ്ക്കായി ഒരു അനുകൂല ചു റ്റുപാട് ലഭിക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും ജീവിതം പരാ ജയമായിരിക്കും.
    സ്‌നേഹം, പങ്കുവയ് ക്കല്‍, കരുതല്‍ എന്നിവയാ ണ് കുടുംബത്തിന്റെ സര്‍വ പ്രധാനമായ പ്രത്യേകത. മന സ്സും സുഖദുഖങ്ങളുമൊക്കെ പങ്കുവയ്ക്കാന്‍ പറ്റിയ ഇ ടമായി കുടുംബങ്ങള്‍ മാറ ണം. ഇന്ന് കുടുംബത്തോ ടൊപ്പം സമയം  ചെലവഴി ക്കാന്‍ പറ്റാത്തതുകൊണ്ട് പ ങ്കുവെയ്ക്കല്‍ നടക്കുന്നില്ല. അതുകൊണ്ടുതന്നെ കുടും ബാംഗത്തിന്റെ ഇഷ്ടാനി ഷ്ടങ്ങള്‍ പരസ്പരം അറി യാന്‍ കഴിയുന്നില്ല. കുടും ബത്തിന്റെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടലുണ്ടാകുന്നത് ഇ തുകൊണ്ടാണ്. കുടുംബ ബന്ധങ്ങളെ വിറങ്ങലിപ്പി ക്കുന്ന ഏതൊരു സന്ദര്‍ഭ ങ്ങളും ഒഴിവാക്കുന്നത് ന ല്ലതായിരിക്കും. പരസ്പരം പങ്കുവയ്ക്കാന്‍ സമയം ക ണ്ടെത്താത്തതു കൊണ്ട് കു ടുംബത്തില്‍ താളപ്പിഴകള്‍ സംഭവിക്കുന്നത് ദൂരദൃഷ്ടി യില്‍ പോലും മനസ്സിലാ ക്കുവാന്‍ സാധിക്കുന്നില്ല. അവധി ലഭിക്കുമ്പോള്‍ മാത്രമാണ് ഇന്ന് പലരും കു ടുംബവുമായി സമയം ചെല വഴിക്കുന്നത്. സമയം ചെല വഴിക്കുക എന്നാല്‍ വര്‍ഷ ത്തിലൊരിക്കല്‍ പിക്‌നിക്കി ന് പോകുക എന്നത് മാത്രമ ല്ല. ഒന്നിച്ചിരുന്ന് കുശലം പറ യുന്നതിനും കാര്യങ്ങള്‍ അ ന്വേഷിക്കുന്നതിനും സമയം കണ്ടെത്തുന്നതുമാണ്. ഒരു ദിവസത്തിലെ 24 മണിക്കൂര്‍ നാം എങ്ങനെയാണ് ചെല വഴിക്കുന്നത്? രാവിലത്തെ എട്ടു മണിക്കൂര്‍ ജോലിയും രാത്രിയിലെ എട്ടു മണിക്കൂര്‍ ഉറക്കവും ആയിരിക്കും. പി ന്നെയുള്ളത് എട്ടു മണി ക്കൂറാണ്. ജോലിത്തിരക്ക് കു ടുംബത്തിലും കൊണ്ടുവ ന്നാല്‍ ആ എട്ടുമണിക്കു റിന്റെ കാര്യത്തിലും തീരുമാ നമാകും. കുടുംബങ്ങള്‍ എ ത്ര വലുതായാലും എത്ര ചെ റുതായാലും സ്‌നേഹിക്കാ നും കരുതാനും പങ്കുവയ് ക്കാനും സമയം ചെല വഴിക്കുമ്പോഴാണ് കുടുംബം എന്ന വാക്ക് അന്വര്‍ത്ഥമാ കുന്നത്. അതോടൊപ്പം കു ടുംബത്തിലുള്ളവര്‍ ഒരു മിച്ചു ദൈവസന്നിധിയില്‍ മുട്ടുകളെ മടക്കുക കൂടി ചെയ്താല്‍ സ ര്‍വശക്തന്റെ കൃപാകടാക്ഷം എന്നും ആ കുടുംബത്തോ ടൊപ്പമുണ്ടാകും എന്നത് മറ ക്കാതിരിക്കുക. ദൈവകൃപയി ലാശ്രയിച്ച് ഉത്തമകുടുംബ ജീവിതം നയിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. 
 

RELATED STORIES

Top