logo
add image
നിലച്ചു ആ ഗോപനാദം

നിലച്ചു ആ ഗോപനാദം

മലയാളി കേട്ടു പരിചയിച്ച ഗോപനാദം ഇനിയില്ല. പഴയ തലമുറയിലെ ആളുകളിലേക്ക് വാര്‍ത്തയുടെ തനിമ ഒട്ടും ചോരാതെ പകര്‍ന്നു നല്‍കിയിരുന്ന ഗോപന്‍ നായര്‍ (79) വിടവാങ്ങി. തിരുവനന്തപുരത്തുകാരനായ ഗോപന്‍ നായര്‍ 39 വര്‍ഷത്തോളമായി ആകാശവാണിയില്‍ വാര്‍ത്താവതാരകാരനായിരുന്നു അദ്ദേഹം. ആകാശവാണിയില്‍ നിന്ന് വിരമിച്ചശേഷമാണ് പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. നിരവധി മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഗോപന്‍ നായര്‍ തന്റെ വേറിട്ട ശബ്ദത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയതിലൂടെയാണ് ശ്രദ്ധേയനായത്. 
   ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം റോസ് കോട്ട് കുടുംബാംഗമാണ് ഗോപന്‍. ഭാര്യ രാധ. മകന്‍. പ്രമോദ്‌
 

RELATED STORIES

Top