logo
add image
ക്രൈസ്തവര്‍ക്കെതിരെ വ്യാപകമാകുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ജര്‍മ്മനി പാര്‍ട്ടി പ്രതിനിധികള്‍

ക്രൈസ്തവര്‍ക്കെതിരെ വ്യാപകമാകുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ജര്‍മ്മനി പാര്‍ട്ടി പ്രതിനിധികള്‍

ബെര്‍ലിന്‍. ലോകമെമ്പാടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ആശങ്ക അറിയിച്ച് ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജര്‍മ്മന്‍ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഗ്രീന്‍സ് പാര്‍ട്ടി, ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് , കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റീവ് യൂണിയന്‍ തുടങ്ങിയ പാര്‍ട്ടികളാണ് ഇതു സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തിയത്. 
     ശ്രീലങ്കയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏഷ്യന്‍ രാജ്യങ്ങളിലെ ഇതര മതസംഘടനകള്‍ തീവ്രവാദ നയങ്ങള്‍ സ്വീകരിക്കുകയാണെന്നും ക്രൈസ്തവരുടെ ഈ അടിച്ചമര്‍ത്തല്‍ തടയേണ്ട സമയം അതിക്രമിച്ചെന്നും മുന്‍ സിഡിയു പാര്‍ലമെന്ററി നേതാവ് വോള്‍കര്‍ കോഡര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടവര്‍ പത്തുകോടിയോളം വരുമെന്ന് ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സിന്റെ നേതാവ് മെക്കേല്‍ തെയൂറ്റ് പ്രസ്താവിച്ചു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ഗ്രീന്‍സ് പാര്‍ട്ടി അംഗമായ സ്വെന്‍ ജീവോള്‍ഡ് വ്യക്തമാക്കി. 
   
 

RELATED STORIES

Top