logo
add image
 ശ്രീലങ്കയ്ക്കു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലും ക്രൈസ്തവ ദൈവാലയത്തിനു നേരെ അക്രമം; പാസ്റ്ററുള്‍പ്പെടെ ആറു മരണം.

 ശ്രീലങ്കയ്ക്കു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലും ക്രൈസ്തവ ദൈവാലയത്തിനു നേരെ അക്രമം; പാസ്റ്ററുള്‍പ്പെടെ ആറു മരണം.

ബുര്‍ക്കിനോ ഫാസോ. ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയത്തിലുണ്ടായ ചാവേറാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പേ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വെടിവെയ്പ്. പാസ്റ്ററും രണ്ടു മക്കളും മൂന്നു വിശ്വാസികളും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെയും അല്‍ഖ്വയ്ദ, അന്‍സറുല്‍ ഇസ്ലാമിന്റെയും പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ സജീവമായിരുന്നു. ഈ പ്രദേശത്തു നിന്ന് ഒരു കത്തോലിക്കാ വൈദീകനെ തട്ടിക്കൊണ്ടു പോയിരുന്നു. നൈജീരിയയിലും മറ്റും ക്രൈസ്തവര്‍ക്ക് വളര്‍ച്ചയുണ്ടെങ്കിലും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം വളരെ കൂടുതലാണ്. 
 

RELATED STORIES

Top