logo
add image
റ്റി പി എം സഭയുടെ കുവൈത്ത് ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വന്‍ഷന്‍ മെയ് 14 മുതല്‍

റ്റി പി എം സഭയുടെ കുവൈത്ത് ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വന്‍ഷന്‍ മെയ് 14 മുതല്‍

കുവൈത്ത്. ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ കുവൈത്ത് ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വന്‍ഷന്‍ 2019 മെയ് 14 ചൊവ്വ മുതല്‍ 17 വെള്ളിയാഴ്ച വരെ നടക്കും. ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ മിഡില്‍ ഈസ്റ്റ് സെന്റര്‍ പാസ്റ്ററായ തമ്പി ദൂരൈ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. റിവൈവല്‍ മീറ്റിംഗ് നടക്കുന്നത് കുവൈത്തിലെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും. എല്ലാ ദിവസവും വൈകീട്ട് 6:00 മുതല്‍ 9:00 വരെയാണ് റിവൈവല്‍ മീറ്റിംഗ്. എല്ലാദിവസങ്ങളിലും രാവിലെ 9:30 മുതല്‍ 1:00 വരെ കുവൈത്ത് അബ്ബാസിയ റ്റി പി എം ബേസ്‌മെന്റ് ഹാളില്‍ ഉപവാസ പ്രാര്‍ത്ഥനയും യുവജന സമ്മേളനവും നടക്കും. 
   മെയ് 17 വെള്ളിയാഴ്ച രാവിലെ 9:30 ന് സംയുക്ത സഭായോഗം ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍  വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ദൈവദാസന്മാരും പങ്കെടുക്കും. സുവിശേഷ പ്രവര്‍ത്തകര്‍ ഗാനങ്ങളാലപിക്കും. സഭയുടെ ശുശ്രൂഷകര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. 
 

RELATED STORIES

Top