logo
add image
ശ്രീലങ്കയില്‍ പള്ളികള്‍ വീണ്ടും തുറക്കുന്നു

ശ്രീലങ്കയില്‍ പള്ളികള്‍ വീണ്ടും തുറക്കുന്നു

കൊളംബോ. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഏതാനും പള്ളികള്‍ തുറന്നു. സമൂഹമാധ്യമങ്ങള്‍ക്കുണ്ടായിരുന്ന വിലക്കും നീക്കിയിട്ടുണ്ട്. റമസാന്‍ മാസം ആരംഭിക്കുന്നതിനു മുമ്പ് സൈനീകവേഷത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 100 ല്‍പ്പരം ആളുകളെ നിലവില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോഴും അറസ്റ്റ് ചെയ്യാനാകാത്തവര്‍ രാജ്യത്തു തന്നെ കഴിയുന്നതായും വിവരങ്ങളുണ്ട്. 
     42 വിദേശികളടക്കം 250ല്‍ അധികം ആളുകളാണ് സ്‌ഫോടനത്തില്‍ മരിച്ചത്. അതിനാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ വിലക്കിയിരുന്നു. വിലക്ക് നീക്കിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്തത്തോടു കൂടി ഉപയോഗിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
   വിശ്വാസികളെ പ്രത്യേകം തിരിച്ചറിഞ്ഞ് അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് പള്ളികളില്‍ വിജിലന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി അകത്തേയ്ക്ക് ബാഗുകള്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സമുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം കുര്‍ബാന അര്‍പ്പിച്ചത് രഹസ്യമായിട്ടാണ്.  
 

RELATED STORIES

Top