logo
add image
ഇന്ത്യന്‍ ശ്രമങ്ങള്‍ സഫലം; ഇനി മസൂദ് അസ്ഹര്‍ ആഗോള ഭീകരന്‍

ഇന്ത്യന്‍ ശ്രമങ്ങള്‍ സഫലം; ഇനി മസൂദ് അസ്ഹര്‍ ആഗോള ഭീകരന്‍

പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഇതോടെ ഇന്ത്യയുടെ അശ്രാന്തപരിശ്രമങ്ങള്‍ ഫലം കണ്ടു. 2009 മുതല്‍ ഇന്ത്യ ഇതിനായുള്ള നീക്കങ്ങള്‍ നടത്തിവന്നിരുന്നു. പാകിസ്ഥാനിലെ ബഹാവല്‍പൂരാണ് ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രം. യുഎന്‍ രക്ഷാസമിതിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖ്വയ്ദ സാങ്ഷന്‍സ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇതോടെ അസ്ഹറിനെതിരായി നിയമനടപടി സ്വീകരിക്കേണ്ടത് പാകിസ്ഥാന് അത്യാവശ്യമായി വരും. 
   അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ആയുധ ഇടപാടുകള്‍ സാധ്യമാവുകയുമില്ല. ഇത്തരമൊരു നടപടിയ്‌ക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇന്ത്യയോടൊപ്പം നിന്നത് ചൈനയെ പ്രതിരോധത്തിലാക്കി. പുല്‍വാമ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, ജമ്മുകാശ്മീര്‍ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം, പാര്‍ലമെന്റ് ആക്രമണം എന്നിവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ജെയ്‌ഷെ മുഹമ്മദായിരുന്നു. 
 

RELATED STORIES

Top