logo
add image
പാസ്റ്റര്‍ ഇട്ടി ഏബ്രഹാമിന്റെ പുസ്തകങ്ങള്‍

പാസ്റ്റര്‍ ഇട്ടി ഏബ്രഹാമിന്റെ പുസ്തകങ്ങള്‍

പാസ്റ്റര്‍ ഇട്ടി ഏബ്രഹാം രചിച്ച മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കി. സഭയും വെല്ലുവിളിയും, ക്രിസ്ത്യന്‍ തിയോളജി, ദാനീയേലിന്റെ പുസ്തകം പ്രവചനവും പൊരുളും എന്നിവയാണ് ഗ്രന്ഥങ്ങള്‍. ക്രൈസ്തവ വേദശാസ്ത്രത്തിലെ അടിസ്ഥാനപഠനമാണ് ക്രിസ്ത്യന്‍ തിയോളജിയില്‍ പ്രതിപാദിക്കുന്നത്. ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥം രക്ഷയെയും സഭയെയും കുറിച്ചുള്ള പഠനഗ്രന്ഥമാണ്. വേദവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഗ്രന്ഥമാണിത്. 
   സഭയും വെല്ലുവിളിയും എന്ന ഗ്രന്ഥമാകട്ടെ വിശ്വാസത്തിന്റെ സാരം വെളിപ്പെടുത്തുന്ന പുസ്തകമാണ്. യേശുക്രിസ്തു ആരാണെന്ന വ്യക്തമായ ഒരു ചിത്രം ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ പുനരാഗമനത്തെ നോക്കിപ്പാര്‍ക്കുന്ന ഒരു വിശ്വാസി എപ്രകാരം വിശുദ്ധിയോടെ ജീവിക്കണമെന്നും വ്യക്തമാക്കുന്ന 180 പേജുകളുള്ള പുസ്തകത്തിന് 100 രൂപയാണ് വില. ന്യായപ്രമാണങ്ങള്‍ മുറുകെപ്പിടിച്ച് ജീവിതത്തില്‍ മുന്നേറുന്ന ദാനിയേലിന്റെ ചരിത്രം പ്രതിപാദിക്കുന്ന ദാനീയേലിന്റെ പുസ്തകം പ്രവചനവും പൊരുളും എന്ന ഗ്രന്ഥത്തിന് വില 80 രൂപയാണ്.
 

RELATED STORIES

Top