logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
ഫോനി;  ഒഡീഷാ തീരത്ത് ജാഗ്രത, ഭീതി

ഫോനി;  ഒഡീഷാ തീരത്ത് ജാഗ്രത, ഭീതി

ന്യൂഡല്‍ഹി. ശക്തമായ ചുഴലിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ പതിനായിരത്തില്‍ പരം ഗ്രാമങ്ങളും 52 പട്ടണങ്ങളും ഭീതിയുടെ മുള്‍മുനയിലാണ്. ഇരുപതുവര്‍ഷത്തിനുശേഷം ഉണ്ടാകാന്‍ പോകുന്ന അതിശക്തമായ കാറ്റെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെ ഒഡീഷയിലെ പുരിയ്ക്ക് തെക്ക് ഭാഗത്തായി കാറ്റ് എത്തുമെന്നാണ് വിലയിരുത്തല്‍. കാറ്റ് മണിക്കൂറില്‍ 200  കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്. പാട്‌ന എറണാകുളം എക്‌സ്പ്രസുള്‍പ്പെടെ ട്രെയിനുകളും റദ്ദാക്കി. 
   സംസ്ഥാനത്ത് മൂന്നു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. 900ത്തോളം അഭയകേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. അനൂകൂലമായ കാലാവസ്ഥ ആയതിനു ശേഷം മാത്രമായിരിക്കും വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ഒഡീഷയിലുള്ള ഗഞ്ജം, ഖുദ്ര, പുരി, ജഗത്സിങ്പൂര്‍, ഭദ്രക്, ജാജ്പൂര്‍, ബാലസോര്‍, ബംഗാളിലെ മേദിനിപൂര്‍, ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങിയ  സ്ഥലങ്ങളില്‍ കൊടുങ്കാറ്റ് ബാധിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. 1999ല്‍ ഒഡീഷയില്‍ ചുഴലിക്കാറ്റുണ്ടായതിനെ തുടര്‍ന്ന് പതിനായിരം പേരാണ് മരിച്ചത്. 
 

RELATED STORIES

Top