logo
add image
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ നേതൃത്വത്തില്‍ ഗ്രാഫോ 2019 മെയ് 25ന്

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ നേതൃത്വത്തില്‍ ഗ്രാഫോ 2019 മെയ് 25ന്

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ കേരളാ റീജിയന്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഗ്രാഫോ 2019  മെയ് 25 ശനിയാഴ്ച സ്റ്റേഡിയം ചര്‍ച്ചില്‍ വച്ച് നടക്കും. ഓവര്‍സീയറായ റവ. കെ സി സണ്ണിക്കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പൊതു വിജ്ഞാന സംബന്ധമായ എഴുത്തു മത്സരങ്ങളും ഉപന്യാസ മത്സരങ്ങളും കഥ, കവിതാരചന, ചിത്രരചന എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ബൈബിള്‍ ക്വിസ് ഗ്രൂപ്പു മത്സരവും (ഒരു ടീമില്‍ രണ്ടുപേര്‍) ഉണ്ടായിരിക്കുന്നതാണ്. ഓരോ വിഷയത്തിനും രജിസ്റ്റര്‍ ഫീസായി 100 രൂപയും ബൈബിള്‍ ക്വിസ് ഗ്രൂപ്പിന് 259 രൂപയും നല്‍കി രജിസ്റ്റര്‍ ചെയ്യണം. വൈകീട്ട് 6 മുതല്‍ 9 വരെ മ്യൂസിക് നൈറ്റ് നടക്കും.

RELATED STORIES

Top