logo
add image
കള്ളവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

കള്ളവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

കാസര്‍കോട്. കല്യാശേരിയിലെ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ രംഗത്ത്. മുഹമ്മദ് ഫയിസ്, ആഷിക് കെ എം, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതില്‍ ആഷിക് ഒഴികെയുള്ളവരുടെ കള്ളവോട്ട് സ്ഥിരീകരിച്ചതായി മീണ വെളിപ്പെടുത്തി. ആഷിക് എന്നയാളുടെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലു പേരും പലതവണ പോളിംഗ് ബൂത്തിലെത്തിയത് ശ്രദ്ധയില്‍പ്പെട്ടതായും ടീക്കാറാം മീണ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
    കള്ളവോട്ടു സംബന്ധിച്ച് സെക്ടറല്‍ ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ജില്ലാകളക്ടര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് അറിവു ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. 
 

RELATED STORIES

Top