logo
add image
ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; മരണം എട്ടായി

ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; മരണം എട്ടായി

ന്യുഡല്‍ഹി. ഒഡീഷയില്‍ വന്‍നാശം വിതച്ച് ഫോനി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച ഫോനിയില്‍ പൊലിഞ്ഞത് എട്ടുജീവനുകള്‍. സംസ്ഥാനത്ത് വൈദ്യുതി ബന്ധം താറുമാറായി. കാറ്റിനൊപ്പം തകര്‍ത്തു പെയ്ത പേമാരിയില്‍ പുരി നഗരം വെള്ളത്തിനടിയിലായി. 600 ഗര്‍ഭിണികളുള്‍പ്പെടെ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി 1000 കോടിയുടെ ധനസഹായമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. 
ചുഴലിക്കാറ്റില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സേനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 
    ഫോനി കടന്നു പോകുന്ന പാതയില്‍ പതിനായിരത്തില്‍ പരം ഗ്രാമങ്ങളും അമ്പതോളം പട്ടണങ്ങളുമാണ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥ അനുകൂലമാകുന്നതുവരെ വിമാനത്താവളങ്ങള്‍ അടച്ചിടും. 
 

RELATED STORIES

Top