logo
add image
ഐ പി സി കര്‍മ്മേല്‍ അബുദാബി ഒരുക്കുന്ന സുവിശേഷയോഗവും സംഗീതവിരുന്നും

ഐ പി സി കര്‍മ്മേല്‍ അബുദാബി ഒരുക്കുന്ന സുവിശേഷയോഗവും സംഗീതവിരുന്നും

മുസാഫാ. ഐ പി സി കര്‍മ്മേല്‍ അബുദാബിയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീതവിരുന്നും ബ്ലെസ്സ് അബുദാബി 2019 മെയ് 20 തിങ്കള്‍ മുതല്‍ 22 ബുധന്‍ വരെ നടക്കും. ഐ പി സി കര്‍മ്മേലിന്റെ ഒമ്പതാമത് ആനുവല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് യോഗങ്ങള്‍ നടക്കുന്നത്. മുസ്സാഫായിലുള്ള ബ്രദറന്‍ ചര്‍ച്ച് സെന്റര്‍ എഫ്1 ഹാളില്‍ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ അജി ആന്റണി ദൈവവചനം ശുശ്രൂഷിക്കും. അനുഗ്രഹീത ഗായികയായ സിസ്റ്റര്‍ പെര്‍സിസ് ജോണും കര്‍മ്മേല്‍ വോയ്‌സും ഗാനങ്ങളാലപിക്കും. എല്ലാ ദിവസവും വൈകീട്ട് 7:00 മുതല്‍ 10 വരെയാണ് കണ്‍വന്‍ഷന്‍. 
    ഐ പി സി കര്‍മ്മേല്‍ സ്ഥാപകനായ പാസ്റ്റര്‍ എം എം തോമസ് 2011 ലാണ് ബ്ലസ്സ് അബുദാബി ആരംഭിച്ചത്. വിവിധ ക്യാമ്പുകള്‍, സഭകള്‍ എന്നിവിടങ്ങളിലുള്ള ദൈവജനത്തിന്റെ ആത്മീയ ഉണര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും വേണ്ടിയാണ് ബ്ലസ്സ് അബുദാബി രൂപീകരിച്ചത്. 
  
 

RELATED STORIES

Top